കാര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമായി
കോളിയടുക്കം: കര്‍ഷക ദിനത്തില്‍ പഴയകാലത്തെ കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനമൊരുക്കി വിദ്യാര്‍ഥികള്‍. കോളിയടുക്കം ഗവ.യു.പി സ്‌കൂളിലാണു പ്രദര്‍ശനം സംഘടിപ്പിച്ചത്.
കലപ്പ ,പറ ,നാഴി, ഉറി, നുകം, ചെമ്പ, കുര്യ, അപ്പചെമ്പ, പാറത്തോല്‍, ഏത്തംകൊട്ട, പാന, മരി, മങ്ങണം, ചെറുനാഴി, ഓലങ്കം, ഉലക്ക,ഓലക്കുട, ഗോരിപ്പലക, പാളത്തൊപ്പി, കൊരമ്പ, മരചട്ടുകം, ഓട്ടുകിണ്ണം,അടയ്ക്കക്കത്തി, മന്ത്, മണ്‍കലം, കള്ള്കുടുക്ക തുടങ്ങിയവ പ്രദര്‍ശിപ്പിച്ചത്. സ്‌കൂളിലെ കാര്‍ഷിക ക്ലബിന്റെയും പി.ടി.എ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് ഇതു സംഘടിപ്പിച്ചത്.
ഇതിനു പുറമേ അണിഞ്ഞയിലെ കുഞ്ഞമ്പു നായര്‍, കുണ്ടയിലെ പി വിജയന്‍, പെരുമ്പള തലകണ്ടത്തെ ടി നാരായണന്‍ എന്നീ കര്‍ഷകരെ പൊന്നാട അണിയിച്ച് ചടങ്ങില്‍ ആദരിക്കുകയും ചെയ്തു. പ്രധാനധ്യാപകന്‍ എ പവിത്രന്‍ അധ്യക്ഷനായി. എം അച്യുതന്‍, പി മധു തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."