രാഹുൽ ഗാന്ധി വയനാട്ടിലെത്തി; വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിച്ചു
രാഹുൽ ഗാന്ധി വയനാട്ടിലെത്തി; വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിച്ചു
കണ്ണൂർ: വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി വയനാട്ടിലെത്തി. ചാലിഗദ്ദയിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടില്‍ രാഹുൽ സന്ദര്‍ശനം നടത്തി. രാവിലെ 7.30ഓടെയാണ് രാഹുൽ അജീഷിന്റെ വീട്ടിലെത്തിയത്. കണ്ണൂർ വിമാനത്താവളത്തില്‍ എത്തിയ രാഹുൽ റോഡു മാർഗമാണ് വയനാട്ടിലെത്തിയത്.
20 മിനിറ്റോളം അജീഷിന്റെ കുടുംബവുമായി സംസാരിച്ച് അവരെ ആശ്വസിപ്പിച്ച ശേഷമാണ് അവിടെ നിന്ന് മടങ്ങിയത്. ഇതിന് പിന്നാലെ അവിടെ നിന്ന് മടങ്ങിയ രാഹുൽ ഗാന്ധി കുറുവാ ദ്വീപിൽ വച്ച് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച പാക്കത്തെ പോളിന്‍റെ വീട്ടിൽ സന്ദർശനം നടത്തുകയാണ്. 8.15ഓടെയാണ് പോളിന്റെ വീട്ടിൽ രാഹുൽ ഗാന്ധി എത്തിയത്. കുടുംബങ്ങളുമായി അദ്ദേഹം സംസാരിച്ചു.
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മുഡ കൊല്ലിയിലെ പ്രജിഷിന്‍റെ വീടും രാഹുൽ സന്ദർശിക്കും. ഇതിനു ശേഷം കൽപറ്റ ഗസ്റ്റ് ഹൗസിൽ നടക്കുന്ന അവലോകന യോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി, എംഎൽഎമാരായ ടി.സിദ്ദിഖ്, ഐ.സി.ബാലകൃഷ്ണൻ എന്നിവർ അദ്ദേഹത്തിന് ഒപ്പമുണ്ട്.
വൈകീട്ട് നടക്കുന്ന അവലോകന യോഗത്തിന് ശേഷമാകും രാഹുൽ അലഹബാദിലേക്ക് മടങ്ങുക. ഭാരത് ജോഡോ ന്യായ് യാത്ര നിർത്തിവച്ച ശേഷമാണ് രാഹുൽ വയനാട്ടിലേക്കെത്തുന്നത്. ഇന്നു വൈകുന്നേരം യാത്ര പുനരാരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."