ഓര്‍മകള്‍ അയവിറക്കി പഴയകാല കര്‍ഷകന്‍ ബന്ധങ്ങള്‍ നിലനില്‍ക്കാന്‍ കൃഷിയെ തിരിച്ചു വിളിക്കണം
തൃക്കരിപ്പൂര്‍: കൃഷിയുടെ പഴയകാലഓര്‍മകള്‍ അയവിറക്കുമ്പോള്‍ കര്‍ഷകനും എടാട്ടുമ്മല്‍ പുതിയടത്തട്ടിന്‍ മീത്തല്‍ പൂമാല ഭഗവതി ക്ഷേത്രം വെളിച്ചപ്പാടനുമായ 92 പിന്നിട്ട മാമുനി കുഞ്ഞമ്പു വെളിച്ചപ്പാടന്‍ കുട്ടികള്‍ക്കു മുന്നില്‍ വിതുമ്പി. താനുള്‍പ്പെടുന്ന തലമുറയുടെ ജീവിതമായിരുന്ന കാര്‍ഷിക വൃത്തി പുതിയ തലമുറയുടെ കൈയില്‍ ഭദ്രമല്ലെന്ന തിരിച്ചറിവാണ് കുഞ്ഞമ്പു വെളിച്ചപ്പാടന്റെ ഓര്‍മകളെ ആര്‍ദ്രമാക്കിയത്. കൃഷി നാടുനീങ്ങുമ്പോള്‍ അതോടൊപ്പം രൂപം കൊള്ളുന്ന ആത്മബന്ധങ്ങള്‍ കൂടിയാണ് ഇല്ലാതാകുകയെന്ന് അനുഭവത്തില്‍ നിന്ന് അദ്ദേഹം പറയുമ്പോള്‍ അതു കുഞ്ഞുമനസുകളിലും നൊമ്പരമുണര്‍ത്തി. കൃഷിയെ തിരിച്ചു വിളിക്കണമെന്നും തോളോട് തോളുരുമ്മി സ്‌നേഹിക്കണമെന്നും കുഞ്ഞമ്പു വെളിച്ചപ്പാടന്‍ പറയുമ്പോള്‍ കുട്ടികള്‍ അതു ഹൃദയം കൊണ്ടു കേട്ടു. തങ്കയം എ.എല്‍.പി സ്‌കൂള്‍ കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ആദരവ് ഏറ്റുവാങ്ങാനെത്തിയതായിരുന്നു കുഞ്ഞമ്പു വെളിച്ചപ്പാടന്‍.
നാട്ടിപ്പാട്ടിന്റെ മാധുര്യം പാടത്തും വരമ്പത്തും മുഴക്കിയ കെ കല്യാണി, തേന്‍ കര്‍ഷകന്‍ എം.കെ അബ്ദുല്‍ ഹമീദ് എന്നിവരും ആദരം ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് അംഗം സി രവി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം രജീഷ് ബാബു അധ്യക്ഷനായി. പഞ്ചായത്ത് അംഗം എ.കെ നളിനി, കുഞ്ഞബൂബക്കര്‍ മാസ്റ്റര്‍, എന്‍.കെ.പി മുഹമ്മദ്,ശരീഫ് കുലേരി, സി.വി ജത്‌ന പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."