60,000 ഒഴിവുകളുള്ള യു.പി പൊലിസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് പരീക്ഷയെഴുതിയത് 50 ലക്ഷത്തിലേറെ പേര്‍
ലഖ്‌നോ: യു.പി പൊലിസിലെ 60,000 ഒഴിവുകളിലേക്ക് പരീക്ഷയെഴുതിയത് 50 ലക്ഷത്തിലേറെ ഉദ്യോഗാര്‍ഥികള്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ നാല് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തിയത്. യു.പിയിലെ 75 ജില്ലകളില്‍ 2385 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. ഒരു പോസ്റ്റിന് 83 അപേക്ഷകര്‍ എന്ന നിലയിലാണ് അപേക്ഷ ലഭിച്ചത്. അപേക്ഷകരില്‍ 35 ലക്ഷം പുരുഷന്മാരും 15 ലക്ഷം സ്ത്രീകളുമാണ്. യു.പിക്ക് പുറത്തുള്ള ആറ് ലക്ഷം അപേക്ഷകരുമുണ്ട്. ഫെബ്രുവരി പതിനേഴിനാണ് പരീക്ഷ നടന്നത്.
പരീക്ഷയെഴുതാനെത്തിയ യുവാക്കളെ കൊണ്ട് നിറഞ്ഞുകവിഞ്ഞ റെയില്‍വേ സ്റ്റേഷനുകളുടെയും മറ്റും ചിത്രങ്ങള്‍ നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ബി.ജെ.പി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. യു.പിയിലെ മൂന്നിലൊന്ന് യുവാക്കളും തൊഴില്‍രഹിതരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1.5 ലക്ഷം സര്‍ക്കാര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ബിരുദാനന്തര ബിരുദധാരികളും പി.എച്ച്.ഡി നേടിയവരും തൊഴിലന്വേഷിച്ച് വരിനില്‍ക്കുകയാണ്. ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ തൊഴില്‍ രഹിതര്‍ക്ക് ഇരട്ട പ്രഹരമാണ് നല്‍കുന്നതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
Situation of railway station, unemployed youths going for UP Police exam are everywhere.
— Shantanu (@shaandelhite) February 18, 2024
50 lakhs applicants for 50 thousand vacancies, such is the unemployment level in the state of UP under the double engine govt of BJP. https://t.co/aAVQ69IXyt pic.twitter.com/GBKO5Q6F8I
അതിനിടെ, കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയില്‍ ക്രമക്കേടുകള്‍ നടക്കുന്നതായും ആരോപണമുയര്‍ന്നു. നടി സണ്ണി ലിയോണിന്റെ പേരും ചിത്രവും അടങ്ങിയ പരീക്ഷ അഡ്മിറ്റ് കാര്‍ഡിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. കനൗജിലെ ടിര്‍വയിലുള്ള ശ്രീമതി സോനേശ്രീ മെമ്മോറിയല്‍ ഗേള്‍സ് കോളജാണ് പരീക്ഷാകേന്ദ്രമായി അഡ്മിറ്റ് കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ 120ല്‍ അധികം പേരെ ഉത്തര്‍പ്രദേശിന്റെ വിവിധഭാഗങ്ങളില്‍നിന്ന് അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."