വ്യായാമം ചെയ്യുന്നത് നിങ്ങള്‍ക്ക് 'അലര്‍ജിയാണോ'? ഇക്കാര്യങ്ങള്‍ മനസ്സിലാക്കിക്കോളൂ
വ്യായാമം എന്നത് ശരീരത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പതിവായി വ്യായാമം ചെയ്യുക, അല്ലെങ്കില്‍ ശരീരത്തിന് ആവശ്യത്തിന് അദ്ധ്വാനം ലഭിക്കുന്ന ജോലി ചെയ്യുക എന്നതൊക്കെ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ ശരീരത്തിന് അത്യാവശ്യമായി വേണ്ടുന്ന കാര്യങ്ങളാണ്. കൂടാതെ ഏറെനേരെ ഇരുന്നുള്ള ജോലികള്‍ ചെയ്യുന്നവരും നിര്‍ബന്ധമായും വ്യായാമം ചെയ്തിരിക്കേണ്ടതാണ്.വ്യായാമം ഇല്ലാതെയുള്ള ജീവിത രീതി നിരവധി രോഗങ്ങളിലേക്ക് ശരീരത്തെ നയിച്ചേക്കും.
ഹൃദയത്തിന് വളരെ ദോഷകരമാണ് വ്യായാമ രഹിതമായ ജീവിതം. വ്യായാമം ഉപേക്ഷിച്ചവര്‍ക്ക് കൊറോണറി ഹാര്‍ട്ട് ഡിസീസ് അടക്കമുള്ള ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യതയേറുന്നു. ഹൃദയാഘാതം പോലെയുള്ളവയും അത്തരക്കാരെ കാത്തിരിക്കുന്നുണ്ട്. ഇതിന് പുറമെ
കായികാധ്വാനമോ വ്യായാമമോ ഇല്ലാതെ തുടരുന്നത് മാനസികാരോഗ്യത്തെയും നെഗറ്റീവായി ബാധിക്കും. ആത്മവിശ്വാസക്കുറവ്, കുറഞ്ഞ ഉത്പാദനക്ഷമത, ഉള്‍വലിയല്‍ എന്നിങ്ങനെ പല പ്രശ്‌നങ്ങളും വ്യായാമമില്ലായ്മ മൂലം ഉണ്ടാകാം.
ഇതിന് പുറമെ അമിതവണ്ണവും അത് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളും, പ്രമേഹവും വ്യായാമ രഹിത ജീവിതത്തില്‍ നമ്മുടെ കൂടെക്കൂടുന്ന ആരോഗ്യപ്രശ്‌നങ്ങളാണ്.
Launch day of the Erasmus+ UNDERGRADUATE #MovementForMovement resources
— Exercise Works! (@exerciseworks) November 30, 2020
?Blog via @councilofdeans
✨How to use the resources for Universities
?Threadhttps://t.co/qgkuIVcAix pic.twitter.com/eNNcbvpChQ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."