റോത്തക് ഐ.ഐ.എം; മാനേജ്‌മെന്റില്‍ പിഎച്ച്ഡി ചെയ്യാം; ഫെബ്രുവരി 29നകം അപേക്ഷിക്കണം
റോത്തക് ഐ.ഐ.എം; മാനേജ്‌മെന്റില്‍ പിഎച്ച്ഡി ചെയ്യാം; ഫെബ്രുവരി 29നകം അപേക്ഷിക്കണം
റോത്തക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം), മാനേജ്‌മെന്റിലെ വിവിധ സവിശേഷമേഖലകളിലെ 2024-ലെ ഫുള്‍ടൈം റെസിഡന്‍ഷ്യല്‍ ഡോക്ടറല്‍ (പി.എച്ച്.ഡി) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
മേഖലകള്‍
ഇക്കണോമിക്‌സ് ആന്‍ഡ് പബ്ലിക് പോളിസി, ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിങ്, മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്, മാര്‍ക്കറ്റിങ് ആന്‍ഡ് സ്ട്രാറ്റജിക് മാനേജ്‌മെന്റ്, ഓപ്പറേഷന്‍സ് മാനേജ്‌മെന്റ് ആന്‍ഡ് ക്വാണ്ടിറ്റേറ്റീവ് ടെക്‌നിക്‌സ്, ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍ ആന്‍ഡ് ഹ്യൂമണ്‍ റിസോഴ്‌സ് മാനേജ്‌മെന്റ്.
യോഗ്യത
നിശ്ചിത മാര്‍ക്ക്/ ഗ്രേഡ് വ്യവസ്ഥയോടെ ഇവയില്‍ ഒരു യോഗ്യതവേണം. (i) ഏതെങ്കിലും വിഷയത്തിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം/ തത്തുല്യം (ii) ബാച്ചിലര്‍ ബിരുദവും സി.എ/ ഐ.സി.ഡബ്ല്യൂ.എ./ സി.എസ് തുടങ്ങിയവയില്‍ ഒരു യോഗ്യതയും (iii) ബാച്ചിലര്‍ ബിരുദവും എല്‍.എല്‍.ബി ബിരുദവും, (IV) എംബിബിഎസ് ബിരുദവും 12 മാസത്തെ പ്രവൃത്തി പരിചയവും (V) നാല് വര്‍ഷ/ എട്ട് സെമസ്റ്റര്‍ ബാച്ചിലര്‍ ബിരുദവും 2024 ജൂണ്‍ ഒന്നിന് 12 മാസത്തെ പ്രവൃത്തിപരിചയവും (iV) ഏതെങ്കിലും വിഷയത്തിലെ അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് ബിരുദം. മാസ്റ്റേഴ്‌സ് പ്രോഗ്രാം അന്തിമ വര്‍ഷത്തില്‍ പഠിക്കുന്നവര്‍ക്കും വ്യവസ്ഥകളോടെ അപേക്ഷിക്കാം. ഗവേഷണത്തില്‍ തിരഞ്ഞെടുക്കുന്ന സവിശേഷ മേഖലയനുസരിച്ച് കാറ്റ്, ജി.ആര്‍.ഇ, ജി-മാറ്റ്, ഗേറ്റ്, യു.ജി.സി-നെറ്റ് (ബന്ധപ്പെട്ട വിഷയത്തില്‍) എന്നിവയിലൊന്നില്‍ 2024 ഫെബ്രുവരി 29നകം അഞ്ച് വര്‍ഷത്തിനകം നേടിയ സാധുവായ യോഗ്യത/ സ്‌കോര്‍ വേണം.
നിശ്ചിത ഗ്രേഡോടെ ഏതെങ്കിലും ഐ.ഐ.എമ്മിലെ പി.ജി.ഡി.എം/ എം.ബി.എ ഉള്ളവര്‍ക്ക് ഇന്റര്‍വ്യൂവിന് നേരിട്ട് അര്‍ഹതയുണ്ട്. ബന്ധപ്പെട്ട സവിശേഷ മേഖലയില്‍ മാസ്റ്റേഴ്‌സ് ബിരുദവും രണ്ടുവര്‍ഷത്തെ അക്കാദമിക് എക്‌സ്പീരിയന്‍സും ഉള്ളവര്‍, എം.ഫില്‍ അല്ലെങ്കില്‍ തീസിസ് ഉള്ള മാസ്റ്റേഴ്‌സ് ബിരുദമുള്ളവര്‍ എന്നിവര്‍ക്ക് എന്നിവര്‍ക്ക് ഐ.ഐ.എം ഷോര്‍ട്ട് ലിസ്റ്റിങ്ങിനായി നടത്തുന്ന റിസര്‍ച്ച് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ആര്‍.എ.ടി) നേരിട്ട് അഭിമുഖീകരിക്കാം.
നോണ്‍ റെസിഡന്റ് ഇന്ത്യക്കാര്‍, പഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍, മറ്റ് വിദേശീയര്‍ എന്നിവര്‍ക്ക് 29ന് അഞ്ച് വര്‍ഷത്തിനുള്ളില്‍ ലഭിച്ച സാധുവായ ജി.മാറ്റ്/ ജി.ആര്‍.ഇ സ്‌കോര്‍ വേണം. ഐ.ഐ.എം നടത്തുന്ന ഡോക്ടറല്‍ പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് റിസര്‍ച്ച് ആപ്റ്റിറ്റിയൂഡ് ടെസ്റ്റില്‍ (ഡി.പി.എം.ആര്‍.എ.റ്റി), ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, വെര്‍ബല്‍ എബിലിറ്റി, റിസര്‍ച്ച് ആപ്റ്റിറ്റിയൂഡ് എന്നിവയിലെ ചോദ്യങ്ങള്‍ ഉണ്ടാകും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ഇന്റര്‍വ്യൂ ഉണ്ടാകും.
അപേക്ഷ
iimrohtak.ac.in വഴി അപേക്ഷിക്കാം. (ന്യൂസ്/ അനൗണ്‍സ്‌മെന്റ് ലിങ്കിലുള്ള പ്രോഗ്രാം നോട്ടിഫിക്കേഷന്‍ ലിങ്ക് വഴി). അപേക്ഷയുടെ പ്രിന്റ് ഔട്ടും ബന്ധപ്പെട്ട രേഖകളും 29നകം സ്ഥാപനത്തില്‍ ലഭിക്കണം.
സ്‌റ്റൈപ്പന്‍ഡ്
പ്രവേശനം ലഭിക്കുന്നവര്‍ക്ക് ആദ്യ രണ്ടുവര്‍ഷം പ്രതിമാസം 34,000 രൂപനിരക്കില്‍ സ്റ്റൈപ്പന്‍ഡ് ലഭിക്കും. തുടര്‍ന്ന് രണ്ടാം വര്‍ഷം ജയിച്ച് കഴിയുമ്പോള്‍ പ്രതിമാസ സ്റ്റൈപ്പന്‍ഡ് 40,000 രൂപയാകും. മികവിന് വിധേയമായി മെറിറ്റ് ഫെലോഷിപ്പായി രണ്ടാം വര്‍ഷം, പ്രതിമാസം 10,000 രൂപയും മൂന്നും നാലും വര്‍ഷങ്ങളില്‍ പ്രതിമാസം 15,000 രൂപയും അര്‍ഹരായവര്‍ക്ക് നല്‍കും. കണ്ടിന്‍ജന്‍സി ഗ്രാന്റ് ഇനത്തില്‍ നാല് വര്‍ഷത്തേക്കായി മൊത്തം 25,000 രൂപയും ലഭിക്കും.
ദേശീയ അന്തര്‍ദേശീയ കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുന്നതിനും പാര്‍ട്ണര്‍ സ്ഥാപനങ്ങളിലേക്ക് അക്കാദമിക് എക്‌സ്‌ചേഞ്ച് വിസിറ്റിനും സ്ഥാപന മാനദണ്ഡങ്ങള്‍ പ്രകാരം സാമ്പത്തിക സഹായം അനുവദിക്കും. സ്റ്റൈപ്പന്‍ഡ് ലഭിക്കുന്നവര്‍,ട്യൂഷന്‍ ഫീ നല്‍കേണ്ടതില്ല. എന്‍.ആര്‍.ഐ, പേഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (വിദേശത്ത് താമസിക്കുന്നവര്‍), മറ്റ് വിദേശീയര്‍ എന്നിവര്‍ സ്ഥാപനത്തിന് ബാധകമായ ഫീസ് നല്‍കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."