HOME
DETAILS
MAL
വീണയ്ക്ക് കനേഡിയന്‍ കമ്പനിയുണ്ടെന്ന് വ്യാജ പ്രചാരണം; ഷോണ്‍ ജോര്‍ജിനെതിരെ വീണയുടെ പരാതിയില്‍ കേസ്
backup
February 18 2024 | 16:02 PM
തിരുവനന്തപുരം: വീണയുടെ പരാതിയില്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിനെതിരെ കേസെടുത്ത് പൊലിസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തനിക്ക് കനേഡിയന്‍ കമ്പനിയുണ്ടെന്ന് ഷോണ്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തിയെന്നാണ് വീണയുടെ പരാതി.
ഇതിനൊപ്പം പിതാവും ഭര്‍ത്താവും സി.പി.എം നേതാക്കളായതിനാല്‍ തന്നെ പിന്തുടര്ന്ന് ആക്രമിക്കുകയാണെന്നും വീണയുടെ പരാതിയില്‍ പറയുന്നു. വീണയ്ക്ക് കനേഡിയന്‍ കമ്പനിയുണ്ടെന്ന് ഷോണ്‍ ജോര്‍ജ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് ഷോണിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."