രണ്ടു വയസുകാരി മേരിയെ കാണാതായിട്ട് മണിക്കൂറുകൾ; മഞ്ഞ സ്കൂട്ടർ കേന്ദ്രീകരിച്ച് അന്വേഷണം, വിവരം ലഭിക്കുന്നവർ 112 ൽ അറിയിക്കുക
രണ്ടു വയസുകാരി മേരിയെ കാണാതായിട്ട് മണിക്കൂറുകൾ; മഞ്ഞ സ്കൂട്ടർ കേന്ദ്രീകരിച്ച് അന്വേഷണം, വിവരം ലഭിക്കുന്നവർ 112 ൽ അറിയിക്കുക
തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കുട്ടിയെ തട്ടികൊണ്ട് പോയ സംഭവത്തിൽ അന്വേഷണം തുടരുന്നു. കുട്ടിയെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ കൺട്രോൾ റൂമിൽ അറിയിക്കാൻ പൊലിസ് അഭ്യർഥിച്ചു. 0471 2743 195 എന്ന നമ്പറിലോ 112 എന്ന നമ്പറിലോ വിവരങ്ങൾ അറിയിക്കാവുന്നതാണ്.
ഹൈദരാബാദ് സ്വദേശികളായ നാടോടി ദമ്പതികളായ അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകൾ മേരിയെയാണ് രാത്രി 12 മുതൽ കാണാതായത്. കറുപ്പിൽ പുള്ളിയുള്ള ടീഷർട്ടാണ് കാണാതായ സമയത്ത് കുട്ടി ധരിച്ചിരുന്നത്. റെയിൽവേ ട്രാക്കിന് സമീപമാണ് സഹോദരങ്ങൾക്കൊപ്പം കൊതുകുവലക്കുള്ളിൽ കുഞ്ഞ് ഉറങ്ങാൻ കിടന്നത്.
മഞ്ഞ ആക്ടീവ സ്കൂട്ടര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഒരു ആക്ടീവ സ്കൂട്ടര്‍ കുടുംബം കിടന്നിരുന്നതിന്റെ സമീപത്ത് വന്നിരുന്നതായാണ് വിവരം. സഹോദരങ്ങള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെയാണ് കാണാതായത്. കുഞ്ഞിനെ സ്കൂട്ടറില്‍ കൊണ്ടുപോയെന്ന് സഹോദരനാണ് മൊഴി നല്‍കിയത്.
അഞ്ച് സംഘങ്ങളായി തിരിഞ്ഞ് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയാണ് തിരച്ചില്‍ നടത്തുന്നത്. ജില്ലാ അതിര്‍ത്തികളില്‍ ഉള്‍പ്പെടെ പരിശോധന ശക്തമാക്കി. അതിഥി തൊഴിലാളികളെയും കുടുംബത്തിനൊപ്പം വന്ന ആളുകളെയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതിർത്തികളടക്കം അടച്ച് അരിച്ചുപെറുക്കിയുള്ള അന്വേഷണത്തിലാണ് പൊലിസ്. അന്വേഷണം അയൽജില്ലകളിലേക്കും പൊലിസ് വ്യാപിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."