ഡിഗ്രിക്കാര്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്; ഇന്നുമുതല്‍ അപേക്ഷിക്കാം; 60,000 രൂപ വരെ ആനുകൂല്യം നേടാന്‍ അവസരം
ഡിഗ്രിക്കാര്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്; ഇന്നുമുതല്‍ അപേക്ഷിക്കാം; 60,000 രൂപ വരെ ആനുകൂല്യം നേടാന്‍ അവസരം
ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നല്‍കുന്ന ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് സര്‍വ്വകലാശാലകള്‍, സര്‍ക്കാര്‍/ എയ്ഡഡ് കോളജുകള്‍ എന്നിവിടങ്ങളില്‍ ബിരുദ പ്രോഗ്രാമുകളില്‍ പഠിക്കുന്നവര്‍ക്ക് ഇന്ന് മുതല്‍ അപേക്ഷികകാം. മാര്‍ച്ച് 18 വരെയാണ് അവസരം.
രജിസ്‌ട്രേഷന്‍ പ്രിന്റൗട്ടും അനുബന്ധ രേഖകളും സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ രണ്ട്. സ്ഥാപന മേധാവികള്‍ ഓണ്‍ലൈന്‍ മുഖേന വെരിഫിക്കേഷനും അപ്രൂവലും പൂര്‍ത്തിയാക്കേണ്ട അവസാന തീയതി ഏപ്രില്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് scholarship.kshec.kerala.gov.in സന്ദര്‍ശിക്കുക.
ആര്‍ക്കെല്ലാം അപേക്ഷിക്കാം?
സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളില്‍ കേരളത്തിലെ ഗവണ്‍മെന്റ്/ എയ്ഡഡ് ആര്‍ട്‌സ്& സയന്‍സ് കോളജുകളില്‍ എയ്ഡഡ് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കൂടാതെ സമാനമായ കോഴ്‌സുകള്‍ക്ക് ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളജുകളില്‍ പഠിക്കുന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളും അപേക്ഷിക്കാന്‍ അര്‍ഹരാണ്. അപേക്ഷകര്‍ ഇന്ത്യന്‍ പൗരന്‍മാരായിരിക്കണം. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ അപേക്ഷിക്കേണ്ടതില്ല.
സ്‌കോളര്‍ഷിപ്പ് തുക
ബിരുദ പഠനത്തിന് ആദ്യ വര്‍ഷം 12,000 രൂപയും, രണ്ടാം വര്‍ഷം 18,000 രൂപയും മൂന്നാം വര്‍ഷം 24,000 രൂപയും സ്‌കോളര്‍ഷിപ്പ് തുകയായി അനുവദിക്കും.
ബിരുദാനന്തര ബിരുദ തലത്തില്‍ തുടര്‍ പഠനത്തിന് ഒന്നാം വര്‍ഷം 40,000 രൂപയും രണ്ടാം വര്‍ഷം 60,000 രൂപയും സ്‌കോളര്‍ഷിപ്പായി നല്‍കും.
സ്‌കോളര്‍ഷിപ്പ് വിതരണം
സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ച് സ്‌കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കുന്നവരുടെ അന്തിമ ലിസ്റ്റ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും, സ്‌കോളര്‍ഷിപ്പ് തുക അര്‍ഹരായവര്‍ക്ക് ബാങ്ക് വഴി കൈമാറുകയും ചെയ്യും.
ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ തുടര്‍ വര്‍ഷങ്ങളില്‍ അപേക്ഷ പുതുക്കേണ്ടതുണ്ട്. വരും വര്‍ഷങ്ങളിലെ അക്കാദമിക് മികവ് നോക്കിയായിരിക്കും സ്‌കോളര്‍ഷിപ്പ് നീട്ടുക.
യോഗ്യത മാനദണ്ഡങ്ങളും മറ്റ് വിവരങ്ങളും അറിയുന്നതിനും വിജ്ഞാപനം വായിക്കുക. (വിജ്ഞാപനം )
അപേക്ഷ നല്‍കുന്നതിനായി scholarship.kshec.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."