HOME
DETAILS

എന്‍ഡോസള്‍ഫാന്‍: എല്ലാവരുടെയും പരാതികള്‍ ഉള്‍ക്കൊള്ളുമെന്ന് കമ്മിഷന്‍

  
backup
August 17 2016 | 19:08 PM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8b%e0%b4%b8%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ab%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b5%e0%b4%b0


കാസര്‍കോട്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകളായ കുട്ടികളുടെ അവസ്ഥ സംബന്ധിച്ച് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തി.  18 വയസ്സിനു താഴെയുള്ളവരാണ് ബാലാവകാശ കമ്മിഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്നതെങ്കിലും ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രത്യേക അവസ്ഥ പരിഗണിച്ച് എല്ലാവരുടെയും പരാതികള്‍ ഉള്‍ക്കൊള്ളുന്നതായി കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭകോശി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നത്തില്‍ കൂട്ടായ സമാശ്വാസ നടപടികളാണ് ഉണ്ടാകേണ്ടതെന്നും വ്യത്യസ്ത വീക്ഷണമുളളവരെല്ലാം  ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാകേണ്ടതുണ്ടെന്നും ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു പറഞ്ഞു.
    വികലാംഗ ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് ഇ വിജയന്‍, എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ സമിതി പ്രതിനിധി സുഭാഷ് ചീമേനി, കഥാകൃത്ത് അംബികാസുതന്‍ മാങ്ങാട്, ചാന്ദ്‌നി, കെ.കെ അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ദുരിതങ്ങള്‍ക്ക് അറുതി വരുത്താന്‍ പ്രത്യേക വകുപ്പു തന്നെ വേണമെന്നും അഭിപ്രായമുണ്ടായി.  
ബഡ്‌സ് സ്‌കൂളുകളുടെ  പ്രവര്‍ത്തനം മെച്ചപ്പെടുത്താനുളള നടപടികളും ചര്‍ച്ചയായി.     കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭാകോശിയുടെ നേതൃത്വത്തില്‍ നടന്ന സിറ്റിങില്‍ കമ്മിഷന്‍ അംഗങ്ങളായ നസീര്‍ ചാലിയം, അഡ്വ.ജെ സന്ധ്യ, ഡെപ്യൂട്ടി കലക്ടര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ദുരിതബാധിത പ്രദേശങ്ങളിലെ കുട്ടികള്‍ക്കു പരിശീലനം നല്‍കുന്ന ബഡ്‌സ് സ്‌കൂളുകളില്‍ കമ്മിഷന്‍ സന്ദര്‍ശനം നടത്തി. ചെയര്‍പേഴ്‌സണ്‍ ശോഭാകോശിയോടൊപ്പം അംഗങ്ങളായ കെ നസീര്‍, ജെ സന്ധ്യ, പി.ആര്‍.ഒ വി.പി പ്രമോദ് കുമാര്‍, ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ പി ബിജു എന്നിവരും സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago