വര്‍ക്കല പ്രകൃതി ചികിത്സ ആശുപത്രിയില്‍ നിരവധി ഒഴിവുകള്‍; പത്താം ക്ലാസ് മാത്രം മതി; അഭിമുഖം ഫെബ്രുവരി 21ന്
വര്‍ക്കല പ്രകൃതി ചികിത്സ ആശുപത്രിയില്‍ നിരവധി ഒഴിവുകള്‍; പത്താം ക്ലാസ് മാത്രം മതി; അഭിമുഖം ഫെബ്രുവരി 21ന്
വര്‍ക്കല ഗവണ്‍മെന്റ് യോഗ പ്രകൃതി ചികിത്സാ ആശുപത്രിയില്‍ മസാജ് തെറാപ്പിസ്റ്റ്, കുക്ക് അസിസ്റ്റന്റ്, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍, സെക്യൂരിറ്റി, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ പോസ്റ്റുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടക്കുന്നു.
എല്ലാ തസ്തികകളിലുമായി ആകെ 8 ഒഴിവുകളാണുള്ളത്.
മസാജ് തെറാപ്പിസ്റ്റ്
പുരുഷന്‍മാര്‍ 2, സ്ത്രീകള്‍ 2- ഒഴിവുകള്‍.
എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കിയ, ഡയറക്ടറേറ്റ് ഓഫ് ആയുര്‍വേദ മെഡിക്കല്‍ എജ്യുക്കേഷന്‍ അംഗീകരിച്ച ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് പാസായവര്‍ക്ക് അപേക്ഷിക്കാം.
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍
സ്ത്രീ- 1 ഒഴിവ്.
എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം.
സെക്യൂരിറ്റി
1 ഒഴിവ്. എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അവസരം.
കുക്ക് അസിസ്റ്റന്റ്
1 ഒഴിവ്. എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അവസരം.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍
1 ഒഴിവ്. പ്ലസ് 2 പാസായിരിക്കണം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ കോഴ്‌സ് പാസായിരിക്കണം. പ്രായപരിധി 25നും 45 വയസിനും ഇടയില്‍ ഉള്ളവര്‍ക്ക് അവസരം.
ഇന്റര്‍വ്യൂ
അഭിമുഖ സമയം 21-02-2024 രാവിലെ 11 മണി. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേദിവസം വര്‍ക്കല പ്രകൃതി ചികിത്സാ ആശുപത്രിയിലെ അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."