രണ്ടുവയസുകാരിയെ കാണാതായ സംഭവം: വീണ്ടും സഹോദരന്റെ മൊഴിയെടുക്കും, പരിശോധന ഊര്‍ജിതമാക്കി പൊലിസ്
രണ്ടുവയസുകാരിയെ കാണാതായ സംഭവം: വീണ്ടും സഹോദരന്റെ മൊഴിയെടുക്കും,
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ ഉറങ്ങിക്കിടന്ന രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയിട്ട് 18 മണിക്കൂര്‍ കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല. ബിഹാര്‍ സ്വദേശിയായ കുട്ടിയെ ഉറങ്ങിക്കിടന്ന ടെന്റില്‍ നിന്ന് തട്ടിക്കൊണ്ടുപോയതായി മാതാപിതാക്കളാണ് പരാതി നല്‍കിയത്.
കുട്ടിയെ കണ്ടെത്താനായി വ്യാപക പരിശോധനയാണ് പൊലീസ് നടത്തുന്നത്. അതേസമയം, സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി. ബ്രഹ്മോസിനു സമീപത്തുകൂടെ രണ്ടുപേര്‍ ബൈക്കില്‍ പോകുന്നതാണു ദൃശ്യങ്ങളിലുള്ളത്. ഇവര്‍ക്കിടയില്‍ ഒരു കുട്ടിയും ഉള്ളതായി സംശയിക്കുന്നുണ്ട്. രാത്രി 12നുശേഷമുള്ള ദൃശ്യങ്ങളാണിവ.
അതേസമയം കുട്ടിയുടെ സഹോദരന്റെ മൊഴി വീണ്ടും പൊലിസ് എടുത്തേക്കും.
സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മഞ്ഞ സ്കൂട്ടറിലെത്തിയ രണ്ട് പേര് എടുത്തുകൊണ്ടുപോയി എന്നാണ് സഹോദരന്റെ ആദ്യമൊഴി. എന്നാല്‍ പിന്നീട് അമ്മയുംട കരച്ചില് കേട്ടാണ് താന്‍ എഴുന്നേറ്റതെന്നും വാഹനം കണ്ടിട്ടില്ലെന്നും പറഞ്ഞ സഹോദരന്, ഇളയ സഹോദരന് പറഞ്ഞതാണ് ഇക്കാര്യമെന്നും തിരുത്തി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."