ഇപ്പോഴും സ്വാഗിന് ഒട്ടും കുറവില്ല പുതിയ രൂപത്തിൽ പൾസർ NS200 എത്തുന്നു
ഒരു കാലത്ത് ഇന്ത്യൻ നിരത്തുകളിൽ തരംഗം സൃഷ്ടിച്ച മോട്ടോർസൈക്കിളാണ് ബജാജിന്റെ പൾസർ. യുവതീ യുവാക്കളും യൗവനം പിന്നിട്ടവരുമൊക്കെ ഒരേ പോലെ ആരാധിച്ചിരുന്ന പൾസർ വീണ്ടും നിരത്ത് കീഴടക്കാൻ എത്തുകയാണ്. 125 സിസി മുതൽ 250 സി.സി വരെ വ്യാപിച്ച് കിടക്കുന്ന വിവിധ റേഞ്ചുകളിൽ പൾസർ മാർക്കറ്റിൽ ലഭ്യമാണ്.
ഇപോൾ കാലത്തിനനുസൃതമായ രീതിയിൽ മികച്ച അപ്ഡേറ്റുകളുമായിട്ടാണ് NS200നെ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. NS200 പുതിയ എൽഇഡി ഹെഡ്ലാമ്പ് ക്ലസനുമായിട്ടാണ് മാർക്കറ്റിലേക്കെത്തുന്നത്. കൂടാതെ പൾസറിന്റെ
പുതിയ വേർഷൻ റിവേർസ് എൽസിഡി ഇല്യമിനേഷൻ ഫീച്ചർ ചെയ്യുന്ന ഒരു പുതിയ ഫുൾ ഡിജിറ്റൽ ഇൻസ്ട്രമെന്റ് മസ്റ്ററിന്റെ രൂപത്തിലാണ് വരുന്നത് ഈ മികച്ച ഫീച്ചറിനൊപ്പം ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുത്തൻNS200 mms സിസി ലിക്വിഡ് കൂൾഡ് 9,750 rpm 24.13 bhpഎഞ്ചിനാണ് കരുത്ത് പകരുന്നത് കൂടാതെ
ചെറുതായി പരിഷ്കരിച്ച സ്റ്റൈലിംഗും പുതിയ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും കൂടാതെ, പൾസർ NS200 യാന്ത്രികമായി വലിയ മാറ്റങ്ങൾ ഇല്ലാതെ തുടരുന്നു. മുൻവശത്ത് USD ഫോർക്കുകളും പിന്നിൽ മോണോഷോക്ക് സസ്പെൻഷനുമായി ഇത് തുടരുന്നു. ഇരുവശത്തും 17 ഇഞ്ച് അലോയികും അതോടൊപ്പം ഡിസ്ക് ബ്രേക്കുകളും മോട്ടോർസൈക്കിളിൽ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."