വിപണിയിലേക്ക് മറ്റൊരു 5G ഫോണുമായി സാംസങ്; ഗാലക്‌സി എഫ് 15 5ജി അടുത്തയാഴ്ചയെത്തും
ലോക സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റിലെ കിരീടം വെക്കാത്ത രാജാക്കന്മാര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ബ്രാന്‍ഡാണ് സാംസങ്. ആന്‍ഡ്രായിഡ് ഫോണുകളില്‍ ലോകത്തിലേറ്റവും വിറ്റുവരവുള്ള ബ്രാന്‍ഡായ സാംസങ്, എല്ലാ റേഞ്ചിലും മൊബൈല്‍ഫോണുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് എത്തിക്കുന്നുണ്ട്.ഇപ്പോള്‍ സാംസങ് ഗാലക്‌സി എഫ് 15 എന്ന പേരില്‍ കമ്പനി പുതിയൊരു ഫോണിനെ മാര്‍ക്കറ്റിലേക്ക് അവതരിപ്പിക്കാനൊരുങ്ങുന്നെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
ഉടന്‍ തന്നെ ഈ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 22ന് ഈ ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.90Hz റീഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് ഫുള്‍-എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ,ഒക്ടാ-കോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 6100 + SoCചിപ്പ്‌സെറ്റ്,128 ജിബി വരെ ഇന്‍ ബ്വില്‍ഡ് സ്റ്റോറേജ് എന്നിവയാണ് ഫോണില്‍ പ്രതീക്ഷിക്കുന്ന പ്രധാന സവിശേഷതകള്‍.
ഈ ഫോണിന് നാല് വര്‍ഷത്തെ വര്‍ഷത്തെ പ്രധാന OS അപ്ഗ്രേഡുകളും അഞ്ച് വര്‍ഷത്തെ സുരക്ഷാ പാച്ചുകളും സാംസങ് നല്‍കിയേക്കും. ഗാലക്‌സി എഫ് 15ന് നാല് കളര്‍ ഓപ്ഷനുകള്‍ ഉണ്ടാകും, എന്നും പുറത്ത് വരുന്ന റിപ്പോട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.ഫോണിന്റെ ക്യാമറാ ഫീച്ചറുകള്‍ പരിശോധിക്കുമ്പോള്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഗാലക്‌സി എഫ് 15ല്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഇതിലെ പ്രൈമറി സെന്‍സര്‍ 50 എംപി ആയിരിക്കുമെന്നും ഇതിന് 10x മാഗ്നിഫിക്കേഷന്‍ പിന്തുണ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
മറ്റ് ക്യാമറകളാകട്ടെ 5 എംപിയുടെ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും 2 എംപിയുടെ മാക്രോ സെന്‍സറുമായിരിക്കുമെന്നാണ് സൂചന. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി ഗാലക്‌സി എഫ് 15ല്‍ 13 എംപി ഫ്രണ്ട് ക്യാമറയാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."