HOME
DETAILS

കേരളം ഉരുകുന്നത് ചൂടില്‍ മാത്രമല്ല

  
backup
February 19 2024 | 21:02 PM

kerala-is-melting-not-only-in-heat

വേനല്‍ അടുത്ത മാസം തുടങ്ങാനിരിക്കെ കേരളം വെന്തുരുകുകയാണ്. പലയിടത്തും 40 ഡിഗ്രി സെല്‍ഷ്യസ് ചൂട് ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞു. ശീതകാല സീസണായി പരിഗണിക്കുന്ന ഫെബ്രുവരിയിലാണ് ഇത്രയും ചൂട് കേരളത്തില്‍ അനുഭവപ്പെടുന്നത്. കാലാവസ്ഥാവ്യതിയാനം യാഥാര്‍ഥ്യമായിക്കഴിഞ്ഞു എന്ന് സാധാരണക്കാര്‍ക്ക് സ്വയം ബോധ്യപ്പെടുംവിധമാണ് ഇപ്പോഴത്തെ ചൂട്.


മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും ചൂട് താങ്ങാനാകാത്ത സ്ഥിതിയാണ്. കാലാവസ്ഥയിലെ മാറ്റത്തിനനുസരിച്ച് ഇവയുടെ ആവാസവ്യവസ്ഥയും തകിടം മറിയുകയാണ്. വെറുമൊരു ചൂടു കാലത്തിനപ്പുറം ഇത്തവണ കാലാവസ്ഥാവ്യതിയാനത്തിന്റെ വിവിധങ്ങളായ വെല്ലുവിളികളെയാണ് കേരളം നേരിടേണ്ടിവരിക. അതിലൊന്നാണ് മൃഗ-മനുഷ്യ സംഘര്‍ഷം. കുടിവെള്ള ക്ഷാമം, ചൂട് കൂടിയതുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍, പകര്‍ച്ചവ്യാധികള്‍, കൃഷിനാശം, ടൂറിസം രംഗത്തെ മന്ദഗതി തുടങ്ങി വിവിധ പ്രശ്നങ്ങളെ നേരിട്ടും അല്ലാതെയും സ്വാധീനിക്കുന്നുണ്ട് കൊടുംചൂട്.


2023 സെപ്റ്റംബറില്‍ തുടങ്ങിയ എല്‍നിനോ പ്രതിഭാസത്തിന്റെ മൂര്‍ധന്യാവസ്ഥ ഈയിടെ കഴിഞ്ഞതിന്റെ പരിണതഫലമാണ് കൊടുംചൂടെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. ശാന്തസമുദ്രത്തില്‍ ഭൂമധ്യരേഖാ പ്രദേശത്തെ സമുദ്രോപരിതാപനില സാധാരണത്തേക്കാള്‍ കൂടുന്ന പ്രതിഭാസത്തെയാണ് എല്‍നിനോ എന്നു പറയുന്നത്. തെക്കേ അമേരിക്കന്‍ തീരം മുതല്‍ ഇന്തോനേഷ്യ വരെയുള്ള ഈ ഭാഗത്തെ കടലിന്റെ ചൂട് കൂടിയാലും കുറഞ്ഞാലും ലോകത്തെല്ലായിടത്തെയും കാലാവസ്ഥയില്‍ മാറ്റം വരും. ഇന്ത്യയുള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ എല്‍നിനോ വരള്‍ച്ചക്കും മഴക്കുറവിനും കാരണമാകുമ്പോള്‍ മറ്റു ചിലരാജ്യങ്ങളില്‍ പേമാരിയും പ്രളയവും നല്‍കും. ഈ പറഞ്ഞ മേഖലയിലെ സമുദ്രോപരി താപനില സാധാരണത്തേക്കാള്‍ കുറയുന്നതാണ് ലാനിന പ്രതിഭാസം. 2020 മുതല്‍ 2023 വരെ തുടര്‍ച്ചയായി ഈ പ്രതിഭാസമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴത്തെ എല്‍നിനോ ഏപ്രിലോടെ ന്യൂട്രലിലേക്ക് താഴുമെന്നും വീണ്ടും ചൂട് കുറഞ്ഞ് ജൂണിനു ശേഷം ലാനിനയിലേക്ക് പോകുമെന്നുമാണ് അന്താരാഷ്ട്ര കാലാവസ്ഥാ ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പ്.


കടുത്ത ചൂടില്‍ ജലാശയങ്ങളും കുടിവെള്ള സ്രോതസുകളും വറ്റുകയാണ്. ശുദ്ധജലക്ഷാമവും ലഭ്യതക്കുറവും കുടിവെള്ളക്ഷാമത്തിനൊപ്പം ജലജന്യ രോഗങ്ങള്‍ക്കും ഇടയാക്കുമെന്നതിനാല്‍ ജാഗ്രത വേണം. മഞ്ഞപ്പിത്തം പോലുള്ള അസുഖങ്ങളുടെ കേസുകള്‍ കൂടിവരികയാണ്. മലിനജലത്തിലൂടെയാണ് ഇതു പകരുന്നത്. ചൂട് കൂടുമ്പോള്‍ പതിവായി കാണപ്പെടാറുള്ള ചിക്കന്‍പോക്‌സ്, കഫക്കെട്ട്, പനി, ജലദോഷം തുടങ്ങി വേനല്‍ക്കാല രോഗങ്ങളുടെ നീണ്ടനിര തന്നെ തലപൊക്കി തുടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധവും ജാഗ്രതയുമാണ് ഈ ഘട്ടത്തില്‍ വേണ്ടത്. തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതാണ് ജലജന്യരോഗങ്ങളെ ചെറുക്കാന്‍ നല്ലത്. ചൂടിനെ തുടര്‍ന്നുള്ള സൂര്യാഘാതമാണ് മറ്റൊരു വില്ലന്‍. പെട്ടെന്ന് മരണം സംഭവിക്കാവുന്ന സൂര്യാഘാത ജാഗ്രത ഇനിയുള്ള മാസങ്ങളില്‍ പാലിക്കേണ്ടതുണ്ട്. പകല്‍ 11 നും വൈകിട്ട് 3 നും ഇടയില്‍ നേരിട്ട് വെയില്‍ കൊള്ളരുത്. ശരീരത്തിന്റെ താപക്രമീകരണ സംവിധാനം താളംതെറ്റുന്നതാണ് സൂര്യാഘാതമേല്‍ക്കുമ്പോഴുള്ള പ്രശ്‌നം. ഉയര്‍ന്ന ചൂടുള്ള സൂര്യരശ്മികളേറ്റാല്‍ പൊള്ളലുണ്ടാകും. ഇപ്പോഴത്തെ വെയിലിന് ആള്‍ട്രാവൈലറ്റ് വികിരണ തോത് 11-12 വരെയാണ്. നേരിട്ട് വെയില്‍കൊള്ളുന്നത് ത്വഗ് അര്‍ബുദത്തിനു വരെ കാരണമായേക്കും. ശരീരം തണുപ്പിച്ചു നിര്‍ത്താന്‍ ദാഹം ഇല്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കാന്‍ ശ്രദ്ധിക്കണം.


മനുഷ്യരില്‍ മാത്രമല്ല എല്ലാ ജീവികള്‍ക്കും വേണം വെള്ളം. പറവകള്‍ക്കും മറ്റും വീടിനു പുറത്ത് വെള്ളം കരുതണം. ചൂടേറ്റ് പക്ഷിമൃഗാദികള്‍ ചത്തുപോകുന്ന സാഹചര്യം ഇനിയുണ്ടാകും. സാധാരണ ഏപ്രില്‍ മെയ് മാസങ്ങളില്‍ പറവകള്‍ക്ക് കുടിനീര്‍ നൽകാൻ ആഹ്വാനമുണ്ടാകാറുണ്ട്. പക്ഷേ അത് യഥാര്‍ഥത്തില്‍ കഴിഞ്ഞ മാസം മുതല്‍ ചെയ്യേണ്ടതാണ്. അവയ്ക്കു കുടിക്കാന്‍ പഴയകാലം പോലെ തുറന്ന ജലസ്രോതസുകളില്ല. വീടിനു ചുറ്റും മലിനജലം കുഴിക്കുള്ളിലാണ്. കിണറ്റിന്‍ കരയിലും എവിടെയും ഒരു തുള്ളി വെള്ളം വീഴാറില്ല.


കാട്ടിലെ ചൂടിന്റെ അവസ്ഥയും വ്യത്യസ്തമല്ല. കേരളത്തിന്റെ കിഴക്കന്‍ മേഖലയിലും വനത്തിലുമാണ് ജനുവരി അവസാനം മുതല്‍ ചൂട് കടുത്തു തുടങ്ങിയത്. താരതമ്യേന ചൂട് കുറവ് തീരദേശത്തുമാത്രമാണ്. ഇടനാട്ടിലും കിഴക്കന്‍ മേഖലയും കേന്ദ്രീകരിച്ചാണ് ഇത്തവണ താപതരംഗ ബെല്‍റ്റുള്ളത്. അതിനാല്‍ തന്നെ വനത്തിലെ പച്ചപ്പ് ഉണങ്ങിയിട്ടുണ്ട്. കുടിവെള്ള സ്രോതസുകളും വറ്റുന്നു. വയനാട് അതിര്‍ത്തി മുതല്‍ കര്‍ണാടക വരെ വനമേഖലയില്‍ ഒരു മാസത്തോളമായി വരള്‍ച്ചയാണ്. പുല്ലുകളും മറ്റും കരിഞ്ഞുപോയതിനാല്‍ കാട്ടിലെ സസ്യബുക്കുകള്‍ നാട്ടിലിറങ്ങാനും വെള്ളവും ഭക്ഷണവും തേടി മാംസബുക്കുകള്‍ അവയ്ക്കു പിന്നാലെ നാട്ടിലെത്താനും സാധ്യതയേറി.


ഇപ്പോഴുണ്ടായ കാട്ടാന ആക്രമണത്തേക്കാള്‍ കൂടുതല്‍ മൃഗങ്ങള്‍ അടുത്ത ദിവസങ്ങളില്‍ നാട്ടിലിറങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. കബനി തീരം വഴി മൃഗങ്ങള്‍ വെള്ളവും ഭക്ഷണവും തേടി വയനാട് ലക്ഷ്യമാക്കി നീങ്ങും. കാട്ടില്‍ മൃഗങ്ങളുടെ അളവിലും വര്‍ധനവുള്ളതിനാല്‍ ഭക്ഷ്യക്ഷാമം രൂക്ഷമാകും. കാടിനുള്ളില്‍ ഇവയെ ആകര്‍ഷിച്ച് നിര്‍ത്താന്‍ ആവശ്യമായ പദ്ധതികളാണ് വനം വകുപ്പ് സ്വീകരിക്കേണ്ടത്. താല്‍ക്കാലിക കുളങ്ങള്‍ നിര്‍മിച്ച് വെള്ളം ഒരുക്കണം. സ്വാഭാവിക നീര്‍ചാലുകള്‍ വികസിപ്പിച്ച് മൃഗങ്ങള്‍ക്ക് വെള്ളത്തിനുള്ള സൗകര്യമൊരുക്കണം.


പരമ്പരാഗത രീതിയില്‍ നിന്ന് സര്‍ക്കാരും വനംവകുപ്പും മാറേണ്ടതുണ്ട്. എ.ഐ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍, ഗണിതശാസ്ത്ര മോഡലുകള്‍ എന്നിവയെല്ലാം മൃഗങ്ങളെക്കുറിച്ച് പഠിക്കാന്‍ ഉപയോഗിക്കണം. മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും കാട്ടിലും നാട്ടിലും സ്വൈരമായി ജീവിക്കാന്‍ സാഹചര്യമൊരുക്കേണ്ടത് ഭരണകൂടത്തിൻ്റെ ഉത്തരവാദിത്വമാണ്.


ഇപ്പോഴത്തെ ചൂട് ഒരാഴ്ചകൂടി തുടരാനാണ് സാധ്യത എന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു. മാര്‍ച്ച് ആദ്യവാരം വേനല്‍മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് വീണ്ടും ചൂടു കൂടും. കൃഷി നശിക്കുന്നത് വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. റമദാന്‍ വ്രതകാലവും വേനലും ഇനിയും വിലക്കയറ്റത്തിന് ഇടയാക്കും. വേനല്‍ച്ചൂടില്‍ വാടാതെ ജീവിതം പച്ചപിടിപ്പിക്കാന്‍ പാടുപെടുന്ന ജനതയ്ക്കു വേണ്ടത് പ്രതീക്ഷയും പ്രത്യാശയുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  17 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  17 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  17 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  18 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  18 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  a day ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  a day ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  a day ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  a day ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  a day ago