യൂത്ത് ലീഗ് ജില്ലാ സമ്മേളനം ഇന്നു തുടങ്ങും
കാസര്‍കോട്: 'രാജ്യാഭിമാനം കാക്കുക ആത്മാഭിമാനം ഉണര്‍ത്തുക' എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് മൂന്നു ദിവസമായി നടക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന് ഇന്നു കാസര്‍കോട് നുള്ളിപ്പാടിയില്‍ പ്രത്യേകം തയാറാക്കിയ പി.എം ഹനീഫ നഗറില്‍ തുടക്കമാവും. രാവിലെ 9.30 ന് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുള്‍ റഹ്മാന്‍ പതാക ഉയര്‍ത്തും. 10 നു സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചന്ദ്രിക എഡിറ്റര്‍ സി.പി സൈതലവി, മുജീബ്കാടേരി മലപ്പുറം പ്രഭാഷണം നടത്തും.
രണ്ടിനു 'യുവാക്കളുടെ തീരോദാനവും നാടിന്റെ ആശങ്കകളും' എന്ന വിഷയത്തിലുള്ള സെമിനാര്‍ ദേശീയ കണ്‍വീനര്‍ പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും. മുഹമ്മദ് ഫൈസി ഓണമ്പള്ളി, അഷ്‌റഫ് കടക്കല്‍, അബ്ദുല്‍ മജീദ് സ്വലാഹി,അസ്‌ലം പടന്ന സംബന്ധിക്കും.
വൈകിട്ട് അഞ്ചിനു ജില്ലയിലെ എം.എല്‍.എ മാരേയും രാഷട്രീയ കക്ഷി പ്രതിനിധികളെയും പങ്കെടുപ്പിച്ച് കൊണ്ട് ജില്ലയുടെ 'പിന്നാക്കാവസ്ഥ എന്ത് കൊണ്ട് 'എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിനു നടക്കുന്ന പഴയ കാല നേതാക്കളുടെ കൂട്ടായ്മ മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ധീന്‍ ഉദ്ഘാടനം ചെയ്യും.
നാളെ വൈകുന്നേരം മൂന്നിനു നടക്കുന്ന പൊതുസമ്മേളനം മുസ്‌ലിം ലീഗ് ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്യും. കെ.എം ഷാജി എം.എല്‍.എ മുഖ്യപ്രഭാഷണവും പി.എം സാദിഖലി പ്രമേയ പ്രഭാഷണവും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."