HOME
DETAILS

ബേലൂർ മഖ്‌ന മരക്കടവിലെ ജനവാസ മേഖലയിലെത്തി; കർണാടക ഭാഗത്തേക്ക് തുരത്തി ഫോറസ്റ്റ് ഉദ്യോഗസ്ഥർ

  
backup
February 20 2024 | 02:02 AM

beloor-magna-elephant-again-reached-public-living-area-wayanad

ബേലൂർ മഖ്‌ന മരക്കടവിലെ ജനവാസ മേഖലയിലെത്തി; കർണാടക ഭാഗത്തേക്ക് തുരത്തി ഫോറസ്റ്റ് ഉദ്യോഗസ്ഥർ

പുൽപ്പള്ളി: ആളെക്കൊല്ലി ആനയായ ബേലൂർ മഖ്‌നയെ കർണാടക ഭാഗത്തേക്ക് വീണ്ടും കയറ്റി. ഇന്ന് രവിലെ ആറു മണിയോട് അടുത്ത് മരക്കടവിലെ ജനവാസ കേന്ദ്രത്തിലെത്തിയ ആനയെ വനപാലകർ കബനി പുഴയുടെ മറുകരയായ മച്ചൂരിലേക്ക് തുരത്തുകയായിരുന്നു. ആളുകൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.

കർണാടക വനത്തിൽ നിന്നും ആന കബനി നദി കടന്ന് മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവിലെത്തിയത് ഇന്ന് പുലർച്ചെയാണ്. മരക്കടവ് പത്തേക്കർ ജോസിൻ്റെ തെങ്ങിൽ തോട്ടത്തിലും മരക്കടവ് പള്ളി തോട്ടത്തിലും എത്തിയ ആനയെയാണ് വനപാലകർ മറുകരയായ മച്ചൂരിലേക്ക് തുരത്തിയത്. വനപാലക സംഘം സ്ഥലത്ത് ആനയെ നിരീക്ഷിക്കുകയാണ്. ആളുകൾ പുറത്തിറങ്ങാതെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, വന്യജീവി ആക്രമണം ശക്തമായ വയനാട്ടിൽ ഇന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേരും. വയനാട്ടിലെ വന്യമൃഗ ആക്രമണവും പ്രശ്നങ്ങളും ചർച്ചചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്. വനംമന്ത്രി എ.കെ.ശശീന്ദ്രൻ, മന്ത്രിമാരായ എം.ബി.രാജേഷ്, കെ.രാജൻ എന്നിവരുടെ നേതൃത്വത്തിൽ രാവിലെ പത്തിനാണു യോഗം. യോഗത്തിനു പിന്നാലെ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളും വനംമന്ത്രി സന്ദർശിക്കും.

വന്യജീവി ആക്രമണത്തിനിരയായവരുടെ ആശ്രിതർക്ക് നൽകാനുള്ള നഷ്ടപരിഹാര കുടിശിക വിതരണം ചെയ്യുന്നത് സംബന്ധിച്ച് യോഗത്തിൽ പ്രഖ്യാപനമുണ്ടായേക്കും. സർക്കാരിന്റെ വീഴ്ച ആരോപിച്ച് യു‍ഡിഎഫ് യോഗത്തിൽ പ്രതിഷേധം അറിയിക്കും. യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് ബിജെപി നിലപാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നു; ആദ്യ ലീഡ് ചേലക്കരയില്‍ എല്‍.ഡി.എഫ്, പാലക്കാട്ട് കൃഷ്ണകുമാര്‍, വയനാട്ടില്‍ പ്രിയങ്ക കുതിപ്പ്

Kerala
  •  21 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  21 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  21 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  21 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  21 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago