HOME
DETAILS

ചാണ്ഡിഗഡിലെ റിട്ടേണിങ് ഓഫീസര്‍ അനില്‍ മസിഹിനെ നിര്‍ത്തിപ്പൊരിച്ച് സുപ്രിം കോടതി, ഗത്യന്തരമില്ലാതെ കുറ്റം സമ്മതിച്ചു; വീഡിയോ കാണാം

  
backup
February 20 2024 | 06:02 AM

chandigarh-mayoral-polls-officer-has-to-be-prosecuted-supreme-courts-rebuke

ന്യൂഡല്‍ഹി: അട്ടിമറിയിലൂടെ ബി.ജെ.പി സ്ഥാനാര്‍ഥി വിജയിച്ച ചണ്ഡിഗഡ് മേയര്‍ തിരഞ്ഞെടുപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ കടുത്ത നിലപാട് തുടര്‍ന്ന് സുപ്രിംകോടതി. വരണാധികാരി അനില്‍ മസിഹിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. കേസില്‍ വരണാധികാരിയോട് ഇന്നും നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട കോടതി ബാലറ്റ് പേപ്പറുകളും വോട്ടെടുപ്പിന്റെ വിഡിയോ ദൃശ്യങ്ങളും ഹാജരാക്കാനും നിര്‍ദേശിച്ചു. ഇതാദ്യമായാണ് തെരഞ്ഞെടുപ്പ്ക്രമക്കേടുകളുടെ പേരില്‍ വരണാധികാരിയെ പ്രോസികൂട്ട് ചെയ്യാന്‍ സുപ്രിംകോടതി ഉത്തരവിടുന്നത്. അട്ടിമറി ആരോപിച്ച് കോണ്‍ഗ്രസും എ.എ.പിയും നല്‍കിയ ഹരജി ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ സുപ്രിംകോടതി ബെഞ്ചാണ് പരിഗണിച്ചത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കേസ് വീണ്ടും പരിഗണിക്കും. അതിന് മുന്നോടിയായി ദൃശ്യങ്ങളും ബാലറ്റ് പേപ്പറുകളും ഹാജരാക്കാനാണ് നിര്‍ദേശം.

ക്രമക്കേടിന് കൂട്ടുനിന്ന വരണാധികാരി അനില്‍ മസിഹിനെ കേസ് പരിഗണിക്കുന്നതിനിടെ ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിര്‍ത്തിപ്പൊരിച്ചു. കോടതിയുടെ നിര്‍ദേശപ്രകാരം അനില്‍ മസിഹ് ഇന്നലെ ഹാജരായിരുന്നു. നിങ്ങളുടെ മറുപടി സത്യമല്ലെന്ന് ബോധ്യംവന്നാല്‍ കോടതി നിങ്ങളെ പ്രോസികൂട്ട് ചെയ്യും. നിങ്ങളുടെ ഓരോവാക്കിനും നിങ്ങള്‍ ബാധ്യസ്ഥനായിരിക്കും. നിങ്ങള്‍ ഇവിടെ ഒരു രാഷ്ട്രീയക്കാരനായിട്ടില്ല വന്നത്. അതുകൊണ്ട് സൂക്ഷിച്ചും സത്യസന്ധമായും കാര്യങ്ങള്‍ പറയണമെന്ന് ആമുഖമായി പറഞ്ഞാണ് ചീഫ്ജസ്റ്റിസ് വരണാധികാരിയെ വിസ്തരിച്ചത്.

വോട്ടെണ്ണല്‍ ദൃശ്യങ്ങളില്‍ വരണാധികാരി കാമറയില്‍ നോക്കുന്നതും ബാലറ്റ് പേപ്പറുകളില്‍ അടയാളങ്ങള്‍ ഇട്ടതും എന്തിനെന്ന് കോടതി ചോദിച്ചു. അവിടെയുണ്ടായിരുന്ന കൗണ്‍സിലര്‍മാര്‍ ബഹളംവയ്ക്കുകയും കാമറ എന്ന് ഉറക്കെ പറയുകയുംചെയ്തതുകൊണ്ടാണ് നോക്കിയതെന്നായിരുന്നു വരണാധികാരിയുടെ മറുപടി. ഓരോ പേപ്പറുകളിലും ഒപ്പുവയ്ക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ചീഫ്ജസ്റ്റിസ് ഇത് വിശ്വസിച്ചില്ല. വിഡിയോയില്‍ നിങ്ങള്‍ ബാലറ്റ് പേപ്പറില്‍ ഒപ്പുവയ്ക്കുക മാത്രമല്ലെന്ന് വ്യക്തമാണ്. 'എക്‌സ്' അടയാളം നിങ്ങള്‍ ഇട്ടെന്നും കാണാം. നിങ്ങള്‍ എക്‌സ് അടയാളം ഇട്ടോ, ഇല്ലയോ?

അതേയെന്ന് പറഞ്ഞ വരണാധികാരി എട്ട് ബാലറ്റ് പേപ്പറില്‍ എക്‌സ് ചിഹ്നം ഇട്ടതായി സമ്മതിച്ചു. ഇതിനെ അദ്ദേഹം ന്യായീകരിച്ചെങ്കിലും, ഒരു വിരണാധികാരി എന്തിനാണ് അത്തരത്തില്‍ ചിഹ്നം ഇട്ടതെന്ന് കോടതി ചോദിച്ചു. ഒപ്പുവയ്ക്കാനല്ലാതെ 'എക്‌സ്' ചിഹ്നം ഇടാന്‍ വരണാധികാരിക്ക് ഏത് നിയമമാണ് അനുമതി നല്‍കിയത്? ചീഫ്ജസ്റ്റിസിന്റെ തുടര്‍ച്ചയായ ചോദ്യംചെയ്യലില്‍ വരണാധികാരി തെറ്റ് സമ്മതിക്കുകയായിരുന്നു.
ഇതോടെ കടുത്ത നിരാശ പ്രകടിപ്പിച്ച ചീഫ്ജസ്റ്റിസ്, നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടത്തേണ്ട വരണാധികാരി ഇത്തരത്തില്‍ ഇടപെടുന്നത് ജനാധിപത്യത്തെ പരിഹസിക്കുന്ന നടപടിയും ജനാധിപത്യത്തിന്റെ കൊലപാതകവുമാണെന്നും നിരീക്ഷിച്ചു. ഇദ്ദേഹത്തെ പ്രോസികൂട്ട് ചെയ്യണമെന്നും ഉത്തരവിട്ടു.

കഴിഞ്ഞമാസം 30നാണ് വിവാദ തെരഞ്ഞെടുപ്പ് നടന്നത്. മതിയായ അംഗബലം ഉണ്ടായിരുന്നുവെങ്കിലും കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച എ.എ.പിയുടെ കുല്‍ദീപ് സിങ് പരാജയപ്പെട്ടു. വരണാധികാരി എട്ട് വോട്ടുകള്‍ അസാധുവാക്കിയതോടെ ബി.ജെ.പി സ്ഥാനാര്‍ഥി ജയിച്ചു. കേസ് ഇന്നലെ സുപ്രിംകോടതി പരിഗണിക്കാനിരിക്കെ ഞായറാഴ്ച രാത്രി മേയര്‍ സ്ഥാനം ബി.ജെ.പി നേതാവ് മനോജ് സോങ്കര്‍ രാജിവച്ചിരുന്നു. പുതിയ മേയര്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായിരിക്കെ എ.എ.പിയുടെ മൂന്ന് കോണ്‍സിലര്‍മാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ട്. 35 അംഗ കൗണ്‍സിലില്‍ ഇതോടെ ബി.ജെ.പി അംഗങ്ങളുടെ എണ്ണം 17 ആയി. ഒരു അകാലിദള്‍ കൗണ്‍സിലറും ബി.ജെ.പിയെ പിന്തുണയ്ക്കും.

 

Chandigarh mayoral polls officer 'has to be prosecuted' Supreme Court's rebuke

https://twitter.com/i/status/1759568319093284876


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  10 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  10 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  10 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  10 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  10 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  10 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  10 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  10 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  10 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  10 days ago