ഇസ്‌റാഈല്‍ സൈനിക കേന്ദ്രം തകര്‍ത്ത് ഹമാസ്
ഇസ്‌റാഈല്‍ സൈനിക കേന്ദ്രം തകര്‍ത്ത് ഹമാസ്
ഗസ്സ: ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ ശക്തമായ ആക്രമണം നടത്തി അല്‍ ഖസ്സാം ബ്രിഗേഡ്. 15 സൈനികര്‍ കീഴടക്കിയ പ്രദേശം തകര്‍ത്തതായി അല്‍ ഖസ്സാം ബ്രിഗേഡ് അറിയിച്ചു. സൈനികര്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. ഖസ്സാം പുറത്തു വിട്ട വാര്‍ത്താ കുറിപ്പില്‍ പറയുന്നു. യുദ്ധനിരകളില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം, ഞങ്ങളുടെ പോരാളികള്‍ രണ്ട് സയണിസ്റ്റ് സൈനികരെ വെടിവെച്ച് വീഴ്ത്തി, ഒരു സയണിസ്റ്റ് കാലാള്‍പ്പടയുമായി ഏറ്റുമുട്ടി.
തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസ് നഗരത്തിന് പടിഞ്ഞാറ് അല്‍ഹാവൂസ് പ്രദേശത്ത് തീവെച്ചതിന് ശേഷം അവരുടെ സൈനികരുടെ നിലവിളിയുടെ ശബ്ദം അവര്‍ കേട്ടു. അല്‍ഖസ്സാം ബ്രിഗേഡ് പ്രതിനിധി പറയുന്നു.
? Al-Qassam (Hamas)
— Arya - آریا ?? (@AryJeay) February 19, 2024
Confirms targeting an IOF force of 15 officers/soldiers, who had taken shelter in a building, with an anti-tank RPG and another anti-personnel rocket.
Qassam fighters confirmed inflicting casualties, both killed and wounded, and hearing the screams of… pic.twitter.com/k4tFFvKOZp
ഇസ്‌റാഈലിന്റെ അധിനിവേശത്തെ തുടര്‍ന്ന് ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29,000 കടന്നിട്ടുണ്ട്. ഒക്‌ടോബര്‍ ഏഴ് മുതലുള്ള ഇസ്‌റാഈല്‍ ആക്രമണത്തില്‍ ചുരുങ്ങിയത് 29,092 പേര്‍ കൊല്ലപ്പെട്ടതായും 69,028 പേര്‍ക്ക് പരിക്കേറ്റതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്നാണ് ഫലസ്തീന്‍ അധികൃതര്‍ പറയുന്നത്.
ഇസ്‌റാഈല്‍ ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ വിശുദ്ധ മാസമായ റമദാനിലും ഗസ്സ മുനമ്പില്‍ പോരാട്ടം തുടരുമെന്ന് ഇസ്‌റാഈല്‍ യുദ്ധകാല കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്‌സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.അടുത്തമാസം10നോ തൊട്ടടുത്ത ദിവസങ്ങളിലോ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. റമദാനിലും യുദ്ധം തുടരുമെന്ന പ്രസ്താവന ഫലസ്തീന്‍ ജനതക്ക് കൂടുതല്‍ ദുരന്തങ്ങള്‍ വരുത്തിവെക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."