കേരളത്തില്‍ വിവിധ പഞ്ചായത്തുകളില്‍ താല്‍ക്കാലിക ജോലികള്‍; ഇന്റര്‍വ്യൂ വഴി നേരിട്ട് നിയമനം
കേരളത്തില്‍ വിവിധ പഞ്ചായത്തുകളില്‍ താല്‍ക്കാലിക ജോലികള്‍; ഇന്റര്‍വ്യൂ വഴി നേരിട്ട് നിയമനം
ക്ലര്‍ക്ക്- കം- അക്കൗണ്ടന്റ് താല്‍ക്കാലിക നിയമനം
ജലകൃഷി വികസന ഏജന്‍സിയുടെ (അഡാക്) നീണ്ടകര റീജിയണല്‍ ഓഫീസിന്റെ പരിധിയിലുള്ള സ്ഥാപനങ്ങളില്‍ ജോലിയവസരം. ക്ലര്‍ക്ക്-കം- അക്കൗണ്ടന്റ് പോസ്റ്റിലേക്കാണ് നിയമനം. ബികോ, എം.എസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ്, മലയാളം ലോവര്‍ എന്നിവയാണ് യോഗ്യതയായി ചോദിച്ചിട്ടുള്ളത്.
അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും സഹിതം നീണ്ടകര ഓഫീസില്‍ ഫെബ്രുവരി 22ന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 7593833875, 9207219320.
ഹോമിയോ ഫാര്‍മസിസ്റ്റ് നിയമനം
മലപ്പുറം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസ് പരിധിയിലുള്ള സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളിലെ ഫാര്‍മസിസ്റ്റ് ഒഴിവുകളിലേക്ക് ദിവസ വേതനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. എന്‍.സി.പി /സി.സി.പി ആണ് യോഗ്യത. ഫെബ്രുവരി 29 രാവിലെ 10 ന് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത സംബെന്ധിച്ച ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം ഹാജരാകണം.
ആരോഗ്യ കേരളം; വിവിധ തസ്തികകളില്‍ നിയമനം
വയനാട് ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍, ഓഫീസ് സെക്രട്ടറി, ജെ.പി.എച്ച്.എന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഡെവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി പ്രോഗ്രാം മാനേജര്‍, എന്‍.എച്ച്.എം, മെയോസ് ബില്‍ഡിംഗ്, കൈനാട്ടി, കല്‍പ്പറ്റ നോര്‍ത്ത്, 673122 ല്‍ വിലാസത്തില്‍ ഫെബ്രുവരി 22 നകം നേരിട്ടോ, തപാലായോ അപേക്ഷിക്കണം. ഫോണ്‍: 04936 202771.
അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ അഭിമുഖം 21ന്
ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള അഭിമുഖം ഫെബ്രുവരി 21ന് രാവിലെ 9.30നും ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം രാവിലെ 11 മണിക്കും ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തും. അപേക്ഷ സമര്‍പ്പിച്ചവര്‍ അഭിമുഖ കത്തും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും മറ്റ് അനുബന്ധ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. അഭിമുഖ കത്ത് ലഭിക്കാത്തവര്‍ തലശ്ശേരി ഐ സി ഡി എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0490 2344488.
സോഷ്യല്‍ വര്‍ക്കര്‍ നിയമനം
കോട്ടയം: തിരുവഞ്ചൂര്‍ സര്‍ക്കാര്‍ വൃദ്ധ സദനത്തിലേക്ക് സോഷ്യല്‍ വര്‍ക്കര്‍മാരെ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. സോഷ്യല്‍ വര്‍ക്കില്‍ അംഗീകൃത സര്‍വകലാശാലയില്‍നിന്നു ബിരുദാനന്തര ബിരുദമാണ് യോഗ്യത. സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
സര്‍ട്ടിഫൈഡ് കൗണ്‍സിലിംഗ് കോഴ്‌സ് പാസായവര്‍ക്കും സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പിന്റെ വയോജന മേഖലയുമായി ബന്ധപ്പെട്ട പ്രോജക്റ്റുകളില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്കും മുന്‍ഗണന. പ്രായപരിധി 2545. പ്രതിമാസം 25,000/ രൂപയ്ക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 29 ന് രാവിലെ 11ന് അസല്‍രേഖകള്‍ സഹിതം തിരുവഞ്ചൂര്‍ ഗവണ്മെന്റ് വൃദ്ധ സദനത്തില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിനു ഹാജരാകേണ്ടതാണ്.
മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ നിയമനം
കോട്ടയം: തിരുവഞ്ചൂര്‍ സര്‍ക്കാര്‍ വൃദ്ധമന്ദിരത്തിലേക്ക് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറെ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. എട്ടാം തരം പാസ്സായിരിക്കണം. ജെറിയാട്രിക് ട്രെയിനിംഗില്‍ എക്‌സ്പീരിയന്‍സ് ഉണ്ടായിരിക്കണം.
50 വയസില്‍ താഴെയുള്ള പുരുഷന്‍മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.ഒരു വര്‍ഷത്തേക്കാണ് നിയമനം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 29ന് ഉച്ചക്ക് 12ന് തിരുവഞ്ചൂര്‍ ഗവണ്മെന്റ് വൃദ്ധ സദനത്തില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുവാന്‍ അസ്സല്‍ രേഖകളുമായി ഹാജരാകേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."