HOME
DETAILS

പി.ജിയുണ്ടോ? കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകരാവാം; ആകെയുള്ള 94 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

  
backup
February 20 2024 | 11:02 AM

calicut-university-teacher-recruitment-for-pg-aspirant

പി.ജിയുണ്ടോ? കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകരാവാം; ആകെയുള്ള 94 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

തേഞ്ഞിപ്പലത്ത് സ്ഥിതി ചെയ്യുന്ന കാലിക്കറ്റ് സര്‍വകലാശാല കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത മാനദണ്ഡങ്ങള്‍ പാലിക്കുന്ന താല്‍പര്യമുള്ള വ്യക്തികള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ആകെ 94 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്.

അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 6 ആണ്. അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു ഇന്ത്യന്‍ സര്‍വ്വകലാശാലയില്‍ നിന്ന് പ്രസക്തമായ വിഷയത്തില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമോ അംഗീകൃത വിദേശ സ്ഥാപനത്തില്‍ നിന്നുള്ള തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതിമാസം 42,000 രൂപ പ്രതിഫലം ലഭിക്കും.

അറബിക്: 2, ബോട്ടണി: 5, കമ്പ്യൂട്ടര്‍ സയന്‍സ്: 4, കെമിസ്ട്രി: 2, സാമ്പത്തിക ശാസ്ത്രം: 7, വിദ്യാഭ്യാസ; 3, ഇംഗ്ലീഷ്: 5, ഫോറന്‍സിക് സയന്‍സ്: 5, ഹിന്ദി: 4, ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍: 2, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്: 2, ലൈഫ് സയന്‍സ്: 5, മലയാളം: 3, മാത്തമാറ്റിക്‌സ്: 3, നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി: 5 എന്നീ തസ്തികകളില്‍ ഒഴിവുണ്ട്.

കൂടാതെ ഫിലോസഫി: 2 ഫോട്ടോണിക്‌സ്; 1, ഫിസിക്‌സ്: 4, പൊളിറ്റിക്കല്‍ സയന്‍സ്: 5, സൈക്കോളജി: 1, റഷ്യന്‍, കംപാരിറ്റീവ് ലിറ്ററേച്ചര്‍: 2, സംസ്‌കൃതം: 2, ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സ്: 5, ഫോക് ലോര്‍: 2, സ്റ്റാറ്റിക്‌സ്: 4, ഉറുദു: 3, വുമണ്‍ സ്റ്റഡീസ്: 3, സുവോളജി: 3 എന്നിങ്ങനെയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കേരളത്തിന് പുറത്തുള്ള സര്‍വ്വകലാശാലകളില്‍ നിന്ന് യോഗ്യത പരീക്ഷകള്‍ പൂര്‍ത്തിയാക്കിയവര്‍ ഇന്റര്‍വ്യൂ പ്രക്രിയില്‍ സര്‍വ്വകലാശാലയില്‍ നിന്നുള്ള തുല്യത സര്‍ട്ടിഫിക്കറ്റ് നല്‍കണം. നിയമനത്തിന്റെ പ്രാരംഭ കാലാവധി ഒരു വര്‍ഷമാണ്. പ്രകടന മൂല്യനിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ ഇത് ചിലപ്പോള്‍ പുതുക്കിയേക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യോഗി സര്‍ക്കാറിന്റെ വിലക്കുകള്‍ മറികടന്ന് രാഹുലും പ്രിയങ്കയും ഇന്ന് സംഭാലിലേക്ക്

Kerala
  •  10 days ago
No Image

ഗതാഗതം, സ്വദേശിവല്‍ക്കരണം; 2025ല്‍ UAEയില്‍ വരുന്ന പ്രധാന അഞ്ചു നിയമങ്ങള്‍ അറിഞ്ഞിരിക്കാം

uae
  •  10 days ago
No Image

വിഴിഞ്ഞം: വിജയകരമായി പിന്നിട്ട് പരീക്ഷണഘട്ടം;  സംസ്ഥാനത്തിന് വരുമാനം എട്ട് കോടിയിലേറെ

Kerala
  •  10 days ago
No Image

ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു; അഞ്ച് പേര്‍ കസ്റ്റഡിയില്‍

Kerala
  •  10 days ago
No Image

കേരളത്തിൽ തൊഴിലില്ലായ്മ വർധിച്ചെന്ന് പഠനം

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: മഴ ശമിക്കുന്നു, ദുരിതം ബാക്കി

Environment
  •  10 days ago
No Image

ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കാൻ ജി.എസ്.ടി വകുപ്പ് ; പ്രൊമോഷൻ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു

Kerala
  •  10 days ago
No Image

മോദി വിരുദ്ധ വിഡിയോയുടെ പേരില്‍ നദീം ഖാനെ അറസ്റ്റ്‌ചെയ്യാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; വിഡിയോ കണ്ടാല്‍ കുഴപ്പം ഉണ്ടാകുന്നത്ര ദുര്‍ബലമല്ല രാജ്യത്തിന്റെ അഖണ്ഡതയെന്ന ശക്തമായ നിരീക്ഷണവും

National
  •  10 days ago
No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  10 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  10 days ago