ചണ്ഡിഗഢ് മേയര്‍ തെരെഞ്ഞെടുപ്പ് അട്ടിമറിയില്‍ ബിജെപിക്ക് തിരിച്ചടി; ആം ആദ്മിയുടെ കുല്‍ദീപ് കുമാര്‍ മേയര്‍
ന്യൂഡല്‍ഹി: ചണ്ഡിഗഢ് മേയര്‍ തെരെഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച കേസില്‍ ബി.ജെ.പിക്ക് തിരിച്ചടി. റിട്ടേണിങ് ഓഫീസര്‍ മനപൂര്‍വ്വം അസാധുവാക്കിയ എട്ട് ബാലറ്റ് പേപ്പറുകള്‍ എണ്ണി ഫലം പ്രഖ്യാപിക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടതോടെ ആം ആദ്മി പാര്‍ട്ടിയുടെ കുല്‍ദീപ് കുമാര്‍ മേയാറാകും. അസാധുവാക്കിയ എട്ട് വോട്ടുകളും യഥാര്‍ത്ഥത്തില്‍ സാധുവാണെന്നുംഇവയെല്ലാം ലഭിച്ചത് എ.എ.പി സ്ഥാനാര്‍ഥി കുല്‍ദീപ് കുമാറിനാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ബാലറ്റ് പരിശോധനക്ക് ശേഷം തീര്‍പ്പ് കല്‍പിച്ചു
അട്ടിമറിയിലൂടെ ചണ്ഡിഗഢ് മേയറായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി അംഗം മനോജ് സോങ്കര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് രാജിവെച്ചിരുന്നു. മേയര്‍ തെരഞ്ഞെടുപ്പിനെതിരായ ഹരജി സുപ്രീം കോടതി വീണ്ടും പരിഗണിക്കാനിരിക്കെയായിരുന്നു രാജി. അതിനിടെ ഭരണം തിരിച്ചുപിടിക്കാന്‍ മൂന്ന് എ.എ.പി കൗണ്‍സിലര്‍മാരെ ബിജെപി തങ്ങളുടെ മുന്നണിയില്‍ ചേര്‍ത്തു.
ബാലറ്റ് പേപ്പറില്‍ ക്രമക്കേട് നടത്തിയ പ്രിസൈഡിങ് ഓഫിസര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട കോടതി ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തരുതെന്ന് പറഞ്ഞ സുപ്രീംകോടതി, തെരഞ്ഞെടുപ്പിന്റെ എല്ലാ രേഖകളും കൈമാറണമെന്നും നിര്‍ദേശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."