കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ ബ്ലാക്ക് മെയില്‍ ചെയ്യുന്നു; കേരളത്തെ ശ്വാസം മുട്ടിക്കുന്നു, ആരോപണവുമായി ധനമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ശ്വാസം മുട്ടിക്കുന്നെന്നും തരാനുള്ള തുക തടഞ്ഞുവെച്ച് ബ്ലാക്ക് മെയില്‍ ചെയ്യുന്നെന്നും ആരോപിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍.സംസ്ഥാനത്തിന് അവകാശപ്പെട്ട 25,000 കോടിയിലധികം രൂപ ആവശ്യപ്പെട്ടു കേരളം സുപ്രിം കോടതിക്ക് നല്കിയ ഹരജി പിന്‍വലിച്ചാല്‍ മാത്രമെ കേരളത്തിന് മാര്‍ച്ചിനകം ലഭിക്കേണ്ട 13,000 കോടി രൂപ നല്‍കൂ എന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് മര്‍ക്കട മുഷ്ടിയാണെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.
അവകാശങ്ങള്‍ക്കു വേണ്ടി കോടതികളെ സമീപിക്കുന്നതു ഭരണഘടനാപരമായ കാര്യമാണ്. അത് അംഗീകരിക്കില്ലെന്നാണു കേന്ദ്ര നിലപാടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 22,000 കോടി രൂപയാണു കഴിഞ്ഞ മാര്‍ച്ചില്‍ വിവിധ പേയ്മെന്റുകള്‍ക്കായി സര്‍ക്കാരിനു വേണ്ടിവന്നത്. ഈ മാര്‍ച്ചിലും അത്രയും തന്നെ തുക ആവശ്യമുണ്ട്. ഈ സാഹചര്യം മനസ്സിലാക്കി കേന്ദ്രം കേരളത്തിന്റെ കഴുത്തിനു പിടിച്ചു ശ്വാസം മുട്ടിക്കുകയാണെന്നു ബാലഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."