സ്കൂള്‍ വാര്‍ഷികപ്പരീക്ഷ; 8,9 ക്ലാസുകാരുടെ ടൈംടേബിള്‍ പുനഃക്രമീകരിച്ചു
സ്കൂള്‍ വാര്‍ഷികപ്പരീക്ഷ; 8,9 ക്ലാസുകാരുടെ ടൈംടേബിള്‍ പുനഃക്രമീകരിച്ചു
ഭിന്നശേഷിക്കാരായ ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ സ്ക്രൈബിനെ (പരീക്ഷാ സഹായി) ലഭിക്കില്ലെന്ന പ്രതിസന്ധിക്ക് പരിഹാരം. ഇവര്‍ക്ക് സ്ക്രൈബ് ആയി നിശ്ചയിച്ച 8,9 ക്ലാസുകാര്‍ക്ക് ഹയര്‍സെക്കണ്ടറി പരീക്ഷ ദിനങ്ങളില്‍ തന്നെ നിശ്ചയിച്ചിരുന്ന വാര്‍ഷിക പരീക്ഷകള്‍ വിദ്യാഭ്യാസ അധികൃതര്‍ പുനക്രമീകരിച്ചു.
ഇരുപരീക്ഷകളും മാര്‍ച്ച് 1 മുതല്‍ 27 വരെ തീയതികളില്‍ ഏതാണ്ട് ഒരേ സമയത്ത് തന്നെ നടത്താനുള്ള മുന്‍തീരുമാനം ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയിരുന്നു.
പുനക്രമീകരിച്ച ടൈംടേബിള്‍ പ്രകാരം 8,9 ക്ലാസുകളുടെ പരീക്ഷകള്‍ ഉച്ചയ്ക്ക് ശേഷം 1.30 മുതല്‍ നടത്തും. രാവിലെ 9.30 മുതലാണ് ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍. ഇതിന് പുറമെ കൂടുതല്‍ സൗകര്യാര്‍ഥം മറ്റ് ചില പരീക്ഷകളുടെ ദിവസങ്ങളിലും മാറ്റം വരുത്തി. ഹയര്‍ സെക്കണ്ടറി പരീക്ഷയില്ലാത്ത 27ാം തീയതിയിലെ ഒന്‍പതാം ക്ലാസ് ബയോളജി പരീക്ഷ രാവിലെ 10 മുതല്‍ മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടത്താനും തീരുമാനമായി.
ഭിന്നശേഷി മേഖലയിലെ രക്ഷിതാക്കളുടെ കൂട്ടായ്മയായ ഇന്‍ക്ലൂസീവ് പേരന്റ് അസോസിയേഷനും ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷനും പരീക്ഷകള്‍ ഒരുമിച്ച് നടത്താനുള്ള തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. മനോരമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച് പഞ്ചാപകേശന്‍ കേസെടുക്കുകയും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."