തങ്ങളുടെ ഇ.വികളില്‍ 'റീചാര്‍ജ്' ഒഴിവാക്കി വോള്‍വോ; ഉപഭോക്താക്കളെ ഞെട്ടിച്ച് തീരുമാനം
ഇന്ത്യന്‍ മാര്‍ക്കറ്റിലെ തന്നെ മികച്ച ബ്രാന്‍ഡുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന വാഹന നിര്‍മ്മാതാക്കളിലൊരാളാണ് വോള്‍വോ. കമ്പനി ഇന്ത്യന്‍ മാര്‍ക്കറ്റിലെ തങ്ങളുടെ ശ്രദ്ധേയ മോഡലുകളായ XC40 റീചാര്‍ജ്, C40 റീചാര്‍ജ് എന്നിവയുടെ പേരുമാറ്റിയിരിക്കുകയാണ്.2030 ഓടെ ഓള്‍ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് മാറാന്‍ ലക്ഷ്യമിടുന്നതിനാല്‍ അതിന്റെ ഫുള്‍ ഇലക്ട്രിക് കാറുകളുടെ നാമകരണം സ്റ്റാന്‍ഡേര്‍ഡ് ചെയ്യാനായിട്ടാണ് വോള്‍വോയുടെ പുതിയ നീക്കം. വോള്‍വോ XC40 റീചാര്‍ജ്, C40 റീചാര്‍ജ് എന്നിവ ഇപ്പോള്‍ യഥാക്രമം EX40, EC40 എന്നിങ്ങനെയാണ് പുനര്‍നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. തല്‍ഫലമായി വോള്‍വോ അതിന്റെ ആഗോള ഇവി നിരയില്‍ നിന്ന് 'റീചാര്‍ജ്' സഫിക്‌സ് പൂര്‍ണമായും ഒഴിവാക്കി.
പേരു മാറ്റിയെങ്കിലും മോഡലിന് ബ്രാന്‍ഡ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.എന്നാല്‍ EX40, EC40 ട്വിന്‍ മോട്ടോര്‍ വേരിയന്റുകള്‍ക്ക് തിരഞ്ഞെടുത്ത വിപണികളില്‍ പുതിയ മോഡല്‍ വര്‍ഷത്തേക്ക് അപ്‌ഗ്രേഡ് ലഭിക്കും. മൊത്തത്തിലുള്ള പവര്‍ ഔട്ട്പുട്ട് 25 kW (33.5 bhp) വര്‍ദ്ധിപ്പിക്കുകയും വേഗത്തിലുള്ള ആക്‌സിലറേഷനായി അതുല്യമായ പെഡല്‍ മാപ്പിംഗ് ഉള്‍പ്പെടുത്തുകയും ചെയ്യുന്ന ഒരു പുതിയ പെര്‍ഫോമന്‍സ് സോഫ്‌റ്റ്വെയര്‍ പായ്ക്ക് പ്രഖ്യാപിച്ചതാണ് അതില്‍ ഒന്ന്.
ഒരു പുതിയ കാര്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ വോള്‍വോ കാര്‍സ് ആപ്പ് വഴി പെര്‍ഫോമന്‍സ് സോഫ്‌റ്റ്വെയര്‍ അപ്‌ഗ്രേഡ് ഒരു ഓപ്ഷണല്‍ ആഡ്ഓണ്‍ ആയി ലഭ്യമാകും. നിലവിലുള്ള XC40 റീചാര്‍ജ്, C40 റീചാര്‍ജ് ഉടമകള്‍ക്ക് സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് സോഫ്‌റ്റ്വെയര്‍ വാങ്ങാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.വോള്‍വോയുടെ EX40 ഇവിക്ക് ഒറ്റ ചാര്‍ജില്‍ 576 കി.മീ റേഞ്ചാണ് പറയുന്നത്. അതേസമയം EC40 ഇവിക്ക് WLTP സൈക്കിളില്‍ 583 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."