കൃഷിയിടങ്ങളിലെ വന്യമൃഗശല്യം: കിലയില്‍ ശില്‍പ്പശാല
തൃശൂര്‍: വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളിലിറങ്ങി നാശം വിതക്കുന്നതു ലഘൂകരിക്കുന്നതിനു കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത നൂതന സാങ്കേതിക വിദ്യകളെ കുറിച്ച് കിലയില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു.
കിലയും കേരള കാര്‍ഷിക സര്‍വകലാശാലയും വനശ്ശാസ്ത്രകോളജും സംയുക്തമായാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. വയനാട്, കോഴിക്കോട്,മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വനാതിര്‍ത്തിമേഖലയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. കില അസോസിയേറ്റ് പ്രൊഫ. ഡോ.പീറ്റര്‍ എം.രാജ് ആമുഖപ്രഭാഷണം നടത്തി. കോര്‍ഡിനേറ്റര്‍ പി.വി രാമകൃഷ്ണന്‍ സംസാരിച്ചു. കാര്‍ഷിക സര്‍വകലാശാലയിലെ പ്രൊഫ.പി.എന്‍ ഗീതകുട്ടി, ഡോ. കെ വിദ്യാസാഗര്‍, ഡോ. ഗോപകുമാര്‍, ഡോ. നമീര്‍, ഡോ. സന്തോഷ്, ഡോ. മണി ചെല്ലപ്പന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെക്കുറിച്ചു സംസാരിച്ചു. ആന, കാട്ടുപന്നി, കുരങ്ങ്, മാന്‍ തുടങ്ങിയ വന്യമൃഗങ്ങളും മയിലും മറ്റും കൃഷിയിടങ്ങളില്‍ പ്രവേശിക്കുന്നതു തടയുന്നതിനു കാര്‍ഷിക സര്‍വകലാശാല ഗവേഷണത്തിലൂടെ കണ്ടെത്തിയ സങ്കേതങ്ങള്‍ പരിചയപ്പെടുത്തി. പ്രാദേശിക ഭരണകൂടങ്ങളുടേയും കര്‍ഷകരുടേയും സഹകരണത്തോടെ ശാസ്ത്രീയ പ്രവര്‍ത്തനങ്ങളിലൂടെ മനുഷ്യ-വന്യമൃഗസംഘര്‍ഷം കുറക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങളെക്കുറിച്ചായിരുന്നു ചര്‍ച്ച. വന്യമൃഗശല്യം കൂടുതലുള്ള പ്രദേശങ്ങളില്‍ ഈ സങ്കേതങ്ങള്‍ വ്യാപിപ്പിക്കുന്നതിനു തുടര്‍ സാങ്കേതിക സഹായം നല്‍കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."