HOME
DETAILS

നീറ്റ് പരീക്ഷ;രക്ഷിതാക്കളുടെ പ്രതിഷേധം ഫലം കണ്ടെന്ന് അഹമ്മദ് റഹീസ്

  
backup
February 21 2024 | 16:02 PM

neet-exam-ahmed-raheez-says-protest-of-parents-got-results

മസ്കത്ത് : ഒമാൻ ഉൾപ്പെടെ എല്ലാ വിദേശ രാജ്യങ്ങളിലെയും നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ പുനഃ സ്ഥാപിക്കാനുള്ള നാഷണൽ ടെസ്റ്റിംഗ് അതോറിറ്റിയുടെ തീരുമാനം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ആശ്വാസം നൽകുന്നതാണെന്ന് മസ്കത്ത് കെഎംസിസി കേന്ദ്ര കമ്മറ്റി പ്രസിഡന്റ് അഹമ്മദ് റഹീസ് പറഞ്ഞു. ഈ വിഷയത്തിൽ ഒമാനിലേതുൾപ്പെടെ വിവിധ രാജ്യങ്ങളിലെ പ്രവാസി രക്ഷിതാക്കൾ നടത്തിയ പ്രതിഷേധങ്ങൾ ഫലം കണ്ടു. രക്ഷിതാക്കൾ ഒറ്റക്കെട്ടായി പ്രതികരിച്ചതിന് ഫലമാണ് ഈ തീരുമാനം. കൂടുതൽ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള അവസരവും ആത്മ വിശ്വാസവും ഈ തീരുമാനത്തിലൂടെ ലഭിക്കും. നിലവിൽ ഒമാനിൽ മസ്കത്തിൽ മാത്രമാണ് പരീക്ഷ കേന്ദ്രം ഉള്ളത്. സലാലയിൽ ഉള്ള പ്രവാസി വിദ്യാർത്ഥികൾ ആയിരത്തിലധികം കിലോമീറ്റർ താണ്ടി വേണം മസ്കത്തിൽ എത്തി പരീക്ഷ എഴുതാൻ . വരും വർഷങ്ങളിൽ സലാലയിൽ കൂടി നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും വരും വർഷങ്ങളിലും വിദേശ രാജ്യങ്ങളിൽ അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങൾ നിലനിർത്താൻ എൻ ടി എ തയ്യാറാവണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago