കുതിച്ചുയരലിന് ഒരു ബ്രേക്ക്; സ്വർണവില കുറഞ്ഞു
കുതിച്ചുയരലിന് ഒരു ബ്രേക്ക്; സ്വർണവില കുറഞ്ഞു
തിരുവനന്തപുരം: ഇന്നലെത്തെ കുതിച്ച് കയറ്റത്തിന് പിന്നാലെ സ്വർണവിലയിൽ ഇന്ന് ഇടിവ്. ഒരു ഗ്രാം സ്വർണത്തിന്ന് 10 രൂപയാണ് ഇന്ന് കൂടിയത്. പവന് 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 46000 രൂപയായി. 5750 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില.
22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞ് ഗ്രാമിന് 5750 രൂപയായപ്പോൾ 18 കാരറ്റ് സ്വർണം ഗ്രാമിന് 4765 രൂപയാണ് വില. അതേസമയം വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
ഇന്നലെ വമ്പൻ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് ഇന്നലെ മാത്രം കൂടിയത്. ഫെബ്രുവരി 19 നും 200 രൂപ കൂടിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം ആകെ 480 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് ഇന്ന് 80 രൂപയുടെ ആശ്വാസം ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."