HOME
DETAILS

അച്ഛന്‍ മരിച്ചത് അള്‍സര്‍ മൂര്‍ച്ഛിച്ച്; കൊന്നത് യു.ഡി.എഫ്; കെ.എം ഷാജിക്ക് മറുപടിയുമായി കുഞ്ഞനന്തന്റെ മകള്‍

  
backup
February 22 2024 | 06:02 AM

pk-kunjananthan-daugher-pk-shabna-reply-for-km-shaji-allegation

അച്ഛന്‍ മരിച്ചത് അള്‍സര്‍ മൂര്‍ച്ഛിച്ച്; കൊന്നത് യു.ഡി.എഫ്; കെ.എം ഷാജിക്ക് മറുപടിയുമായി കുഞ്ഞനന്തന്റെ മകള്‍

കോഴിക്കോട്: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ 13 ാം പ്രതിയായ പി.കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച കെ.എം ഷാജിയെ തള്ളി കുഞ്ഞനന്തന്റെ മകള്‍. കെ.എം ഷാജിയുടെ ആരോപണം തെരഞ്ഞെടുപ്പ് തന്ത്രമാണെന്നും കുഞ്ഞനന്തനെ കൊന്നത് യു.ഡി.എഫ് ഭരണാധികളാണെന്നും ഷബ്‌ന ആരോപിച്ചു.

''കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയില്ല. അള്‍സര്‍ മൂര്‍ച്ഛിച്ചാണു അച്ഛന്‍ മരിച്ചത്. അദ്ദേഹത്തിനു മനപ്പൂര്‍വം ചികിത്സ വൈകിപ്പിച്ചത് യുഡിഎഫ് സര്‍ക്കാരാണ്. അതിനാലാണ് അള്‍സര്‍ ഗുരുതരമായതും. എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോഴേക്കും രോഗം പാരമ്യത്തിലെത്തി. അച്ഛനെ യുഡിഎഫ് കൊന്നതാണെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു''- ഷബ്‌ന പറഞ്ഞു.

ടിപി കൊലക്കേസില്‍ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനാണെന്നും ഭക്ഷ്യ വിഷബാധ ഏറ്റാണ് കുഞ്ഞനന്തന്‍ മരിച്ചതെന്നുമായിരുന്നു കെ എം ഷാജിയുടെ ആരോപണം. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ടന്നും കെ എം ഷാജി ആരോപിച്ചിരുന്നു. കൊണ്ടോട്ടി മുനിസിപ്പല്‍ മുസ്ലിം ലീഗ് പഞ്ചദിന ജനകീയ പ്രതികരണ യാത്ര സമാനപ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ എം ഷാജി.

രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോള്‍ കൊന്നവരെ കൊല്ലും. ഫസല്‍ കൊലക്കേസിലെ മൂന്ന് പേരെ കൊന്നത് സിപിഐഎം ആണ്. കേരളത്തിലെ മുഖ്യമന്ത്രിയിലേക്ക് അന്വേഷണം വരുമോയെന്ന ഭയമാണ് ഇതിനൊക്കെ അടിസ്ഥാനമെന്നും കെ എം ഷാജി ആരോപിച്ചിരുന്നു.

ടി.പി വധക്കേസിലെ പതിമൂന്നാം പ്രതിയാണ് പി കെ കുഞ്ഞനന്തന്‍. വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  17 days ago
No Image

ശബരിമല പതിനെട്ടാം പടിയിലെ പൊലിസുകാരുടെ ഫോട്ടോഷൂട്ട്; എഡിജിപി റിപ്പോര്‍ട്ട് തേടി

Kerala
  •  17 days ago
No Image

ലുലു എക്‌സ്‌ചേഞ്ച് ഒമാൻ്റെ 54-ാമത് ദേശീയ ദിനം ആഘോഷിച്ചു.

oman
  •  17 days ago
No Image

ആലപ്പുഴയിൽ വീട്ടമ്മയക്ക് കോടാലി കൊണ്ട് വെട്ടേറ്റു; പ്രതി പിടിയിൽ

Kerala
  •  17 days ago
No Image

ബാലറ്റ് പേപ്പര്‍ തിരകെ കൊണ്ടുവരണമെന്ന ഹരജി വീണ്ടും തള്ളി സുപ്രീം കോടതി; തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം

National
  •  17 days ago
No Image

എണ്ണിയപ്പോള്‍ അഞ്ച് ലക്ഷം വോട്ട് അധികം; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തില്‍ പൊരുത്തക്കേട്

National
  •  17 days ago
No Image

ആലപ്പുഴയില്‍ പതിനേഴുകാരി പനി ബാധിച്ച് മരിച്ച സംഭവം: പെണ്‍കുട്ടി ഗര്‍ഭിണിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  17 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Kerala
  •  17 days ago
No Image

സംഭാല്‍ സംഘര്‍ഷത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

National
  •  18 days ago
No Image

പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

Kerala
  •  18 days ago