HOME
DETAILS

ഡല്‍ഹിയിലെ സീറ്റുവിഭജനത്തില്‍ ധാരണയായി; എ.എ.പി സഖ്യം പ്രധാനം; പരമാവധി വിട്ടുവീഴ്ച്ച ചെയ്യാന്‍ കോണ്‍ഗ്രസ്

  
backup
February 22 2024 | 09:02 AM

in-big-news-for-india-aap-congress-finalise-delhi-seat-deal

ഡല്‍ഹിയിലെ സീറ്റുവിഭജനത്തില്‍ ധാരണയായി; എ.എ.പി സഖ്യം പ്രധാനം; പരമാവധി വിട്ടുവീഴ്ച്ച ചെയ്യാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിന് പിന്നാലെ ഡല്‍ഹിയും സീറ്റ് വിഭജനം വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യ മുന്നണി. ആകെയുള്ള ഏഴ് സീറ്റില്‍ നാലിടത്ത് എ.എ.പിയും മൂന്നിടത്ത് കോണ്‍ഗ്രസും മത്സരിക്കുമെന്നാണ് സൂചന.

ഏഴില്‍ നാല് സീറ്റെങ്കിലും വേണമെന്നായിരുന്നു തുടക്കത്തില്‍ നിലപാട്. എന്നാല്‍ പിന്നീട് പരമാവധി വിട്ടുവീഴ്ചക്ക് കോണ്‍ഗ്രസ് നേതൃത്വം തയ്യാറായി.

ഡല്‍ഹിക്ക് പുറമെ ഹരിയാനയിലും ഗുജറാത്തിലും കോണ്‍ഗ്രസ്-ആപ് സഖ്യം നിലവില്‍ വന്നേക്കും. എന്നാല്‍ പഞ്ചാബില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ കടുംപിടുത്തം തുടരുന്നുണ്ട്. ഇവിടെ 13 സീറ്റില്‍ എ.എ.പി മത്സരിക്കുമെന്ന് അരവിന്ദ് കെജ് രിവാള്‍ അറിയിച്ചിരുന്നു.

ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുമായുള്ള സീറ്റ് വിഭജനത്തില്‍ പ്രിയങ്ക ഗാന്ധിയുടെ ഇടപെടലാണ് സഹായമായത്. ഇതോടെ സീറ്റ് വിഭജന നടപടികള്‍ വേഗത്തിലാക്കി. 63 സീറ്റ് എസ് പിക്കും 17 സീറ്റ് കോണ്‍ഗ്രസിനുമെന്നാണ് ഇപ്പോഴത്തെ ധാരണ. ബി.എസ്.പിയില്‍ നിന്ന് പുറത്ത് വന്ന ഡാനിഷ് അലി കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും. 63 സീറ്റുകളില്‍ ചിലത് സമാജ് വാദ് പാര്‍ട്ടി ചെറു കക്ഷികള്‍ക്ക് വിട്ടുകൊടുക്കാനും സാധ്യതയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  17 days ago
No Image

ശബരിമല പതിനെട്ടാം പടിയിലെ പൊലിസുകാരുടെ ഫോട്ടോഷൂട്ട്; എഡിജിപി റിപ്പോര്‍ട്ട് തേടി

Kerala
  •  17 days ago
No Image

ലുലു എക്‌സ്‌ചേഞ്ച് ഒമാൻ്റെ 54-ാമത് ദേശീയ ദിനം ആഘോഷിച്ചു.

oman
  •  17 days ago
No Image

ആലപ്പുഴയിൽ വീട്ടമ്മയക്ക് കോടാലി കൊണ്ട് വെട്ടേറ്റു; പ്രതി പിടിയിൽ

Kerala
  •  17 days ago
No Image

ബാലറ്റ് പേപ്പര്‍ തിരകെ കൊണ്ടുവരണമെന്ന ഹരജി വീണ്ടും തള്ളി സുപ്രീം കോടതി; തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം

National
  •  17 days ago
No Image

എണ്ണിയപ്പോള്‍ അഞ്ച് ലക്ഷം വോട്ട് അധികം; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തില്‍ പൊരുത്തക്കേട്

National
  •  17 days ago
No Image

ആലപ്പുഴയില്‍ പതിനേഴുകാരി പനി ബാധിച്ച് മരിച്ച സംഭവം: പെണ്‍കുട്ടി ഗര്‍ഭിണിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  17 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Kerala
  •  17 days ago
No Image

സംഭാല്‍ സംഘര്‍ഷത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

National
  •  18 days ago
No Image

പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

Kerala
  •  18 days ago