HOME
DETAILS

കിച്ചണ്‍ സിങ്ക് ബ്ലോക്ക് ആയോ; ഈ എളുപ്പവഴികള്‍ പരീക്ഷിച്ചുനോക്കൂ

  
backup
February 22 2024 | 10:02 AM

5-quick-fix-ways-to-unclog-your-kitchen-sink-with-ease

കിച്ചണ്‍ സിങ്ക് ബ്ലോക്ക് ആയോ; ഈ എളുപ്പവഴികള്‍ പരീക്ഷിച്ചുനോക്കൂ

അടുക്കള ഒരു വീടിന്റെ പ്രധാനപ്പെട്ട ഭാഗമാണ്. അടുക്കള വൃത്തികേടായാല്‍ ആ കുടുംബത്തിന്റെ ആരോഗ്യത്തെ തന്നെയാണ് അത് ബാധിക്കുക. അതില്‍ തന്നെ വൃത്തിയായിരിക്കേണ്ട പ്രധാനപ്പെട്ട ഭാഗമാണ് കിച്ചണ്‍ സിങ്ക്. വൃത്തിയില്ലാത്ത സിങ്കില്‍ പാത്രങ്ങള്‍ ഇട്ട് കഴുകുമ്പോള്‍ എത്ര കഴുകിയാലും അണുക്കള്‍ ഇല്ലാതാകുന്നില്ല. നന്നായി വൃത്തിയാക്കിയില്ലെങ്കില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ സിങ്കില്‍ പറ്റിക്കിടന്ന് ചീത്ത മണം ഉണ്ടാകാറുണ്ട്. അതുപോലെ തന്നെ സിങ്കിനെ സംബന്ധിച്ച് മറ്റൊരു പ്രശ്‌നമാണ് സിങ്കിലൂടെ വെള്ളം പോകാതിരിക്കുന്ന അവസ്ഥ.  ഭക്ഷണാവശിഷ്ടങ്ങള്‍ തടഞ്ഞു വെള്ളം പോകുന്ന വാല്‍വ് ബ്ലോക്ക് ആകുന്നതാണ് ഇതിനു കാരണം.

അടഞ്ഞിരിക്കുന്ന കിച്ചണ്‍ സിങ്കിനെ എളുപ്പത്തില്‍ വൃത്തിയാക്കാന്‍ സാധിക്കുന്ന ചില ടിപ്‌സുകള്‍ നോക്കാം

1. തിളച്ച വെള്ളം

ഏറ്റവും എളുപ്പമുള്ള വിദ്യ ചൂടുവെള്ളമാണ്. തിളച്ച വെള്ളം ഘട്ടം ഘട്ടമായി ഓവിലേക്ക് ഒഴിച്ചുകൊടുക്കാം. തടസത്തിന് കാരണമായേക്കുന്ന ഗ്രീസ്, സോപ്പ് എന്നിവ അലിയിക്കാന്‍ ചൂടുവെള്ളത്തിന് കഴിയും.

2. ബേക്കിങ് സോഡയും വിനാഗിരിയും

ഒരു പാത്രത്തിന്റെ മൂന്നിലൊന്നു ബേക്കിംഗ് സോഡയും അതേ അളവിന് വിനാഗിരിയും ഒരു പാത്രത്തില്‍ എടുത്ത് ഒരുമിച്ച് കലര്‍ത്തുക. അപ്പോള്‍ത്തന്നെ അത് നുരഞ്ഞുപൊന്താന്‍ തുടങ്ങും, ഒട്ടും സമയംകളയാതെ അതിനെ അടഞ്ഞിരിക്കുന്ന ഓവിലേക്ക് ഒഴിക്കുക. ഇത് പൈപ്പില്‍ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കുകളെയും, പാഴ്‌വസ്തുക്കളെയും നീക്കംചെയ്യുവാന്‍ സഹായിക്കും.

3.പ്ലങ്കര്‍

വെറ്റ് ആന്റ് ഡ്രൈ വാക്വം ഉപയോഗിച്ചും ഓവിലെ ബ്ലോക്ക് നീക്കം. വാക്വം കുഴലില്‍ ഒരു പ്ലന്‍ജര്‍ ഹെഡ് (ുഹൗിഴലൃ വലമറ) ഘടിപ്പിച്ചശേഷം ഓവിന്റെ വായ്ഭാഗത്തുചേര്‍ത്ത് നന്നായി അടച്ചുപിടിക്കുക. അടഞ്ഞിരിക്കുന്ന വസ്തുക്കള്‍ ഇളകി വാക്വമിന്റെ സഞ്ചിയിലേക്ക് പോകുന്നതിനുവേണ്ടി അതിന്റെ പവ്വര്‍ പരമാവധി ക്രമീകരിക്കുക.

4. ബെന്റ് വയര്‍ ഹാംഗര്‍ ട്രിക്ക്:

ഒരു വയര്‍ ഹാംഗര്‍ കിടക്കുന്നുണ്ടോ? ഇത് നല്ല രീതിയില്‍ ഉപയോഗിക്കാനുള്ള സമയമാണിത്! ഹാംഗര്‍ നേരെയാക്കുക, ഒരറ്റത്ത് ഒരു ചെറിയ ഹുക്ക് സൃഷ്ടിക്കുക. ഓവിലേക്ക് കൊളുത്തിട്ട അറ്റം ശ്രദ്ധാപൂര്‍വ്വം അകത്തേക്കിടുക, തടസ്സത്തിന് കാരണമായേക്കാവുന്ന ഏതെങ്കിലും ഭക്ഷ്യകണികകള്‍ അല്ലെങ്കില്‍ മറ്റ് അവശിഷ്ടങ്ങള്‍ തടഞ്ഞാല്‍  അത്  ശ്രദ്ധയോടെ പുറത്തെടുക്കുക. ചെറിയ തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ലളിതവും എന്നാല്‍ ഫലപ്രദവുമായ മാര്‍ഗ്ഗമാണിത്.

5.കാസ്റ്റിക് സോഡ (സോഡിയം ഹൈഡ്രോക്‌സൈഡ്):

ഈ രീതി അവസാന ആശ്രയമായും അതീവ ശ്രദ്ധയോടെയും ഉപയോഗിക്കേണ്ടതാണ്. ഒരു ബക്കറ്റില്‍ മൂന്ന് ലിറ്ററോളം തണുത്ത വെള്ളമെടുക്കുക. അതില്‍ 3 കപ്പ് കോസ്റ്റിക് സോഡ ചേര്‍ക്കുക. ഒരു തടിക്കരണ്ടിയോ മറ്റോ ഉപയോഗിച്ച് നന്നായി ഇളക്കുക. ഉടനെ ഇത് നുരയുവാന്‍ തുടങ്ങും. അടഞ്ഞുപോയ ഓവിലേക്ക് അതിനെ ഒഴിക്കുക. ഇനി 2030 മിനിറ്റുനേരം അങ്ങനെതന്നെ വച്ചേക്കുക. അതിനുശേഷം തിളച്ച വെള്ളം അതിലൂടെ ഒഴുക്കുക.

ശ്രദ്ധിക്കുക...
ഇത് ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ നിങ്ങളുടെ ചര്‍മ്മത്തിനും പൈപ്പുകള്‍ക്കും പൊള്ളലും കേടുപാടുകളും ഉണ്ടാക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  5 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  5 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  5 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  5 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  5 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  5 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  6 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  6 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  6 days ago