വമ്പന്‍ അപ്‌ഡേറ്റിനൊരുങ്ങി കിയ;ഇനി ഹൈബ്രിഡ് മോഡലും
ദക്ഷിണകൊറിയന്‍ വാഹന ഭീമന്‍മാരായ കിയയെക്കുറിച്ചറിയാത്ത വാഹന പ്രേമികളൊന്നും ഉണ്ടാകില്ല. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് വലിയ പ്രോത്സാഹനവും ഇവി ശ്രേണിയിലേക്ക് കൂടുതല്‍ പരീക്ഷണങ്ങളും നടത്തുന്ന കിയ തങ്ങള്‍ തീരെ ശ്രദ്ധിക്കാത്ത മേഖലയായ ഹൈബ്രിഡിലേക്ക് ശ്രദ്ധ തിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണിപ്പോള്‍ പുറത്ത് വരുന്നത്.മുന്‍പ് ഹൈബ്രിഡിനെ തീരെ ഗൗനിക്കാതെ ഇ.വിയിലേക്ക് ശ്രദ്ധകൊടുത്തിരുന്ന ബ്രാന്‍ഡ് ഇപ്പോള്‍ ഇവികളുടെ വില്‍പ്പന തീരെക്കുറഞ്ഞ സാഹചര്യത്തിലാണ് ഹൈബ്രിഡിലേക്ക് നോട്ടമിട്ടിരിക്കുന്നത്.
കിയ മോട്ടോര്‍സ് അതിന്റെ അടുത്ത തലമുറ ലൈനപ്പിന്റെ ഭാഗമായി ജനപ്രിയ എസ്‌യുവിയായ സെല്‍റ്റോസിന്റെ ഹൈബ്രിഡ് പതിപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.സെല്‍റ്റോസിന്റെ ഹൈബ്രിഡ് വേര്‍ഷന്‍ 2025 ആകുമ്പോഴാകും ഇന്ത്യന്‍ നിരത്തുകളിലേക്കെത്തുക. ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് വലിയ വളക്കൂറുള്ള ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇനിയും ഇ.വി ഒണ്‍ലി നയം വെച്ചുപുലര്‍ത്തിയാല്‍ വിപണിയില്‍ നിന്നും കാര്യമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവ് മൂലമാണ് കമ്പനി ഹൈബ്രിഡ് പരീക്ഷണങ്ങളിലേക്കെത്തിയിരിക്കുന്നത്.
2024 ജനുവരി മാസത്തെ കണക്കെടുക്കുമ്പോള്‍ യുഎസിലെ ഹൈബ്രിഡ് കാര്‍ വില്‍പ്പനയില്‍ കിയ 51 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഒപ്പം തന്നെ മാതൃസ്ഥാപനമായ ഹ്യുണ്ടായിയുടെ പ്ലഗ്ഇന്‍ ഹൈബ്രിഡ് കാര്‍ വില്‍പ്പന 41 ശതമാനം കൂടിയിട്ടുണ്ട്. വരാനിരിക്കുന്ന സെല്‍റ്റോസ് ഹൈബ്രിഡ് 'മൂന്നാം തലമുറ' മോഡലായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."