ശര്‍ഖിയ്യ മേഖല എസ്.കെ എസ്.എസ്.എഫ് ഏരിയ കേന്ദ്രങ്ങളില്‍ സ്ഥാപകദിനം ആചരിച്ചു
ശര്‍ഖിയ്യ മേഖല എസ്.കെ എസ്.എസ്.എഫ് ഏരിയ കേന്ദ്രങ്ങളില്‍ സ്ഥാപകദിനം ആചരിച്ചു
മസ്‌കറ്റ്: എസ്.കെ.എസ്.എസ്.എഫ് സ്ഥാപകദിനത്തോടനുബന്ധിച്ച് ശര്‍ഖിയ്യ മേഖലയിലെ മുഴുവന്‍ ഏരിയക്കളിലും വിവിധ പരിപാടികളോടെ സ്ഥാപക ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു.
സമദ് ഷാന്‍
സമദ് ഷാന്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഓര്‍മ്മകളിലൂടെ ഉയരങ്ങളിലേക്ക് എന്ന പരിപാടി മസ്‌കറ്റ് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഇമ്പിച്ചി അലി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് സയ്യിദ് സയ്ദ് തങ്ങള്‍ അധ്യക്ഷനായി. ഷംസുദ്ധീന്‍ ബാഖവി ഇബ്ര മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദലി പാപ്പിനിശ്ശേരി, മന്‍സൂര്‍ അലി പച്ചായി, റഊഫ് ഇരിക്കൂര്‍, നവാസ് പാനേരി എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി ഫാസില്‍ ഫൈസി, ശക്കീര്‍ പച്ചായി എന്നിവര്‍ നാട്ടില്‍ നിന്നും പരിപാടിക്ക് പ്രാര്‍ഥനയോടെ ആശംസകള്‍ അറിയിച്ചു. ഷമീര്‍ പച്ചായി സ്വാഗതവും നൗഫല്‍ ഇരിക്കൂര്‍ നന്ദിയും പറഞ്ഞു.
സിനാവ്
സിനാവ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സ്ഥാപക ദിനാചരണവും പ്രാര്‍ഥനാ സദസും വര്‍ക്കിങ് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് തിരൂര്‍ ഉദ്ഘാടനം ചെയ്തു. അധ്യക്ഷന്‍ മുസ്തഫ നിസാമി പ്രാര്‍ഥന നടത്തി. എസ്.ഐ. സി ഓര്‍ഗനൈസര്‍ കെ എന്‍ എസ് മൗലവി മുഖ്യപ്രഭാഷണം നടത്തി. ഇംറാന്‍ സ്വാഗതവും സിദ്ധീഖ് ഹംസ നന്ദിയും പറഞ്ഞു.
സൂര്‍
സൂര്‍ ഏരിയ കമ്മിറ്റി നടത്തിയ സ്ഥാപകദിനാചരണവും പ്രാര്‍ഥനാ സദസും മൊയ്തീന്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. ഹാഫിള് ഷംസുദ്ധീന്‍ അധ്യക്ഷനായി. ബഷീര്‍ ഫൈസി പ്രാര്‍ഥന നടത്തി. നഫീസുദ്ധീന്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി. ഹാഫിള് സിദ്ധീഖ്, ഫൈസല്‍ ഫൈസി, ആബിദ് മുസ്‌ലിയാര്‍, നാസര്‍ ദാരിമി, ഷുഹൈബ് ഫൈസി, സൈനുദ്ധീന്‍, ഷറഫു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഷിഹാബ് വാളക്കുളം സ്വാഗതവും ശുക്കൂര്‍ സാഹിബ് നന്ദിയും പറഞ്ഞു.
ആദം
ആദം ഏരിയ കമ്മിറ്റി മിഫ്താഹുല്‍ ഉലൂം മദ്‌റസ ഹാളില്‍ വെച്ച് നടത്തിയ മജ്‌ലിസുന്നൂറും സ്ഥാപകദിനാചരണവും പ്രാര്‍ഥനാ സദസും ഏരിയ സെക്രട്ടറി അബ്ദുസ്സലാം മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഇബ്രാഹീം കുട്ടി ഫൈസി അധ്യക്ഷനായി. എസ്.ഐ. സി ഓര്‍ഗനൈസര്‍ കെ എന്‍ എസ് മൗലവി മുഖ്യപ്രഭാഷണം നടത്തി. ഷിഹാബ് ഹാജി സ്വാഗതവും അജീര്‍ സാഹിബ് നന്ദിയും പറഞ്ഞു.
ഇബ്ര
ഇബ്ര ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സ്ഥാപക ദിനാചരണവും പ്രാര്‍ഥനാ സദസും അമീര്‍ അന്‍വരി ഉദ്ഘാടനം ചെയ്തു. നൗസീബ് മാനന്തേരി അധ്യക്ഷനായി. ഷംസുദ്ധീന്‍ ബാഖവി പ്രാര്‍ഥന നടത്തി. നൗഷിര്‍ മാനന്തേരി സ്വാഗതവും മുനീര്‍ ചിറ്റാരിപറമ്പ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."