ദേശീയ പതാകയോട് അനാദരവ് പൊലിസ് കേസെടുത്തു.
എരുമപ്പെട്ടി: കരിയന്നൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ദേശിയ പതാകയോട് അനാദരവ്. കരിയന്നൂര്‍ തെറ്റയില്‍ ഏജന്‍സീസ് എന്ന സ്ഥാപനത്തിലാണ് ദേശീയ പതാക അഴിച്ച് വെക്കാതെ അനാദരവ് കാണിച്ചത്.
സംഭവത്തില്‍ സ്ഥാപന അധികൃതര്‍ക്കെതിരേ പൊലിസ് കേസെടുത്തു. ഇരുട്ടില്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കുന്നത് പതാക നിയമ പ്രകാരം കുറ്റകരമാണ്.
അതിനാലാണ് ലോകസഭ നിയമസഭ മന്ദിരങ്ങളിലും പതാക ഉയര്‍ത്തുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ വാഹനങ്ങളിലുമുള്ള ദേശീയ പതാക അസ്തമയത്തിന് മുന്‍പ് താഴ്ത്തി അഴിച്ച് വെയ്ക്കുന്നത്.
എന്നാല്‍ തെറ്റയില്‍ ഏജന്‍സീസില്‍ ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷത്തിനോടനുബന്ധിച്ച് പുലര്‍ച്ചെ ഉയര്‍ത്തിയ പതാക 17-ാം തിയ്യതി വൈകുന്നേരമായിട്ടും താഴ്ത്തി അഴിച്ച്‌വെച്ചില്ല. നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാത്തില്‍ സ്ഥലത്തെത്തിയ പൊലിസ് പതാക അഴിച്ചെടുത്ത് കൊണ്ടുപോയി.
ദേശീയ പതാകയോട് അനാദരവ് കാണിച്ചതിന് സ്ഥാപന അധിക്യതര്‍ക്കെതിരേ എരുമപ്പെട്ടി എസ്.ഐ.പി.ഡി അനൂപ്‌മോന്‍ കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."