പുതിയ വാഹനത്തിന് രണ്ടു ദിവസത്തിനകം രജിസ്ട്രേഷൻ നൽകണം; വീഴ്ച വരുത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി
പുതിയ വാഹനത്തിന് രണ്ടു ദിവസത്തിനകം രജിസ്ട്രേഷൻ നൽകണം; വീഴ്ച വരുത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി
തിരുവനന്തപുരം: പുതുതായി വാഹനം രജിസ്റ്റർ ചെയ്യാൻ അപേക്ഷ ലഭിച്ചാൽ രണ്ടു പ്രവൃത്തി ദിവസത്തിനകം വാഹനത്തിനു രജിസ്‌ട്രേഷൻ നമ്പർ അനുവദിക്കണമെന്നു ട്രാൻസ്പോർട്ട് കമ്മീഷണർ. 'Vahan' പോർട്ടൽ വഴി അപേക്ഷിക്കുന്നവർക്ക് രണ്ട് ദിവസത്തിനകം നൽകണമെന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണർ പുറപ്പെടുവിച്ച സർക്കുലർ പറയുന്നത്. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടികൾ സ്വീകരിക്കും. ഏതെങ്കിലും രേഖകളുടെ അഭാവത്തിൽ അപേക്ഷ നിരസിക്കേണ്ട സാഹചര്യം ഉണ്ടായാൽ അക്കാര്യം വൃക്തമായി രേഖപ്പെടുത്തണമെന്നും സർക്കുലറിൽ പറയുന്നത്.
പുതുതായി വാഹനം രജിസ്റ്റർ ചെയ്യുന്നതിനായി “Vahan” വഴി അപേക്ഷ സമർപ്പിക്കുമ്പോൾ കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലെ ചട്ടം 47 ൽ നിഷ്കർഷിക്കുന്ന രേഖകൾ Annexure B പ്രകാരം ഉൾപ്പെടുത്തണം. ഈ രേഖകളെക്കാൾ യാതൊരു അധിക രേഖകളും ആവശ്യപ്പെടാൻ പാടില്ല. വാഹനം ഒരു സ്ഥാപനത്തിന്റെ സ്ഥാപന മേധാവിയുടെ പേരിൽ രജിസ്റ്റർ ചെയ്യുവാൻ അപേക്ഷ സമർപ്പിക്കുമ്പോൾ ഈ വ്യക്തികളുടെ വൃക്തിഗത ആധാർ, PAN വിവരങ്ങൾ വേണമെന്ന് നിർബന്ധിക്കരുത്. എന്നാൽ ഈ സ്ഥാപനങ്ങളുടെ പേരിലുള്ള PAN, TAN വിവരങ്ങൾ ഉൾപ്പെടുത്തി തുടർ നടപടികൾ സ്വീകരിക്കണം - സർക്കുലറിൽ പറയുന്നു.
വാഹനങ്ങളുടെ രജിസ്ട്രേഷനുള്ള അപേക്ഷയിൽ കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലെ ചട്ടം 47(1) (m) പ്രകാരം Nominee വയ്ക്കണമെന്ന് നിർബന്ധമില്ല. Nominee- യുടെ പേര് വയ്ക്കുകയാണെങ്കിൽ മാത്രമേ നോമിനിയുടെ Identity proof ആവശ്യപ്പെടുവാൻ പാടുള്ളൂ. അന്യസംസ്ഥാനത്ത് സ്ഥിര മേൽവിലാസമുള്ളതും സംസ്ഥാനത്ത് സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യന്നതുമായ വ്യക്തികൾക്ക് വാഹനം രജിസ്റ്റർ ചെയ്യന്നതിന് സ്ഥിര മേൽവിലാസം തെളിയിക്കുന്നതിന് ആധാറിന്റെ പകർപ്പിനോടൊപ്പം താൽക്കാലിക മേൽവിലാസം തെളിയിക്കുന്നതിനായി നിഷ്കർഷിക്കുന്ന രേഖകൾ സമർപ്പിക്കുകയാണെങ്കിൽ രജിസ്‌ട്രേഷൻ അനുവദിക്കണം.
സർക്കാർ/പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഓഫീസ് തിരിച്ചറിയൽ കാർഡ് [തസ്തിക, വിലാസം, നൽകിയ തീയതി രേഖപ്പെടുത്തിയത്], അല്ലെങ്കിൽ ഓഫീസ് മേധാവിയുടെ സർട്ടിഫിക്കറ്റും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സ്ഥാപനത്തിലെ [Letter pad ൽ സ്ഥാപനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ നിർബന്ധമായും ഉണ്ടായിരിക്കണം] ഉള്ള സർട്ടിഫിക്കറ്റിനോടൊപ്പം ജീവനക്കാരുടെ Salary Certificate/Pay Slip ഹാജരാക്കണം. ഈ നിർദ്ദേശങ്ങൾ മാർച്ച് ഒന്നു മുതൽ നിലവിൽ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."