ബൈക്കിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് അധ്യാപക-ഡോക്ടർ ദമ്പതികൾക്കും മക്കൾക്കുമെതിരെ ആക്രമണം; രണ്ടുപേർ പിടിയിൽ
ബൈക്കിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് അധ്യാപക-ഡോക്ടർ ദമ്പതികൾക്കും മക്കൾക്കുമെതിരെ ആക്രമണം; രണ്ടുപേർ പിടിയിൽ
മലപ്പുറം: ബൈക്കിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് അധ്യാപക - ഡോക്ടർ ദമ്പതികൾക്കും മക്കൾക്കുമെതിരെ ആക്രമണം നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പൊന്നാനി ഈശ്വരമംഗലം സ്വദേശികളായ പുഴവക്കത്ത് പറമ്പില്‍ അനീഷ് (35), വള്ളിക്കാട്ടു വളപ്പില്‍ ബിനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്. പൊന്നാനിയിൽ വെച്ച് സൈഡ് നൽകിയില്ലെന്ന് പറഞ്ഞ് ഏഴ് കിലോമീറ്റർ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.
തിരൂര്‍ - ചമ്രവട്ടം റോഡില്‍ വ്യാഴാഴ്ച രാത്രി 10.45നാണ് സംഭവം. കുസാറ്റിൽ അസി. പ്രൊഫസറായ നൗഫല്‍, ഭാര്യ രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍ ഷഹര്‍ബാനു എന്നിവർക്കും രണ്ടു മക്കൾക്കും നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഭാര്യയ്ക്കും കുഞ്ഞിനും പരിക്കേറ്റു. കാറിന്റെ ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്തിട്ടുണ്ട്. നാട്ടുകാർ ഇടപെട്ടതിനാൽ കൂടുതൽ അപകടം സംഭവിക്കാതെ കുടുംബം രക്ഷപ്പെടുകയായിരുന്നു.
കൊച്ചിയിൽ നിന്നും കോഴിക്കേട്ടേക്ക് പോവുകയായിരുന്ന നൗഫലും കുടുംബവും. പൊന്നാനിയില്‍ വച്ച് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് രണ്ടംഗ സംഘം ബൈക്കില്‍ ഇവരെ പിന്തുടര്‍ന്നു. പിന്നീട് ഏഴ് കിലോമീറ്ററോളം അപ്പുറത്ത് ഗതാഗതക്കുരുക്കിൽ വാഹനം നിർത്തിയപ്പോൾ കാറിന് മുന്നിലേക്ക് ചാടി വീണായിരുന്നു അനീഷ്, ബിനീഷ് എന്നിവർ ആക്രമണം നടത്തിയത്. ഉടന്‍ നാട്ടുകാര്‍ ഇടപെട്ട് അക്രമികളെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് പൊലിസ് എത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."