HOME
DETAILS

പാലാരിവട്ടം മേല്‍പ്പാലം: നിര്‍മാണ കമ്പനിയെ കരിമ്പട്ടികയില്‍പെടുത്തിയ നടപടി ഹൈക്കോടതി റദ്ദാക്കി

  
backup
February 23 2024 | 09:02 AM

palarivattam-flyover-high-court-cancels-blacklisting-of-rds-project

പാലാരിവട്ടം മേല്‍പ്പാലം: നിര്‍മാണ കമ്പനിയെ കരിമ്പട്ടികയില്‍പെടുത്തിയ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ അപാകതയെ തുടര്‍ന്ന് കരാര്‍ കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ടിനെ കരിമ്പട്ടികയില്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. കമ്പനിയുടെ എ ക്ലാസ് ലൈസന്‍സ് റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹരജി നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

കാരണം കാണിക്കാതെയും തങ്ങളുടെ വാദം കേള്‍ക്കാതെയുമാണ് കരിമ്പട്ടികയില്‍പെടുത്തിയതെന്നാണ് കമ്പനി വാദിച്ചത്. മേല്‍പ്പാലം പുതുക്കി പണിയേണ്ടി വന്നതുമായി ബന്ധപ്പെട്ട് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ കരാര്‍ ലംഘനം നടത്തി. ഉദ്ഘാടനം നടത്താന്‍ 2016 ല്‍ മഴക്കാലം വകവെക്കാതെ പണി പൂര്‍ത്തിയാക്കേണ്ടി വന്നു. 1992 മുതല്‍ നിര്‍മാണ രംഗത്തുള്ള തങ്ങള്‍ ഇന്ത്യയൊട്ടാകെ 100 ലേറെ പദ്ധതികള്‍ പൂര്‍ത്തിയാക്കിയെന്നും 45 പദ്ധതികള്‍ കേരളത്തിലാണെന്നും ഇവയില്‍ 23 എണ്ണം പാലങ്ങളാണെന്നും ആര്‍ഡിഎസ് വാദിച്ചു.

പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം അനുസരിച്ച് അഞ്ചുവര്‍ഷത്തേക്ക് ആണ് ആര്‍ഡിഎസിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ആര്‍ഡിഎസിന് കമ്പനി പേരിലോ ബിനാമി പേരിലോ സര്‍ക്കാരിന്റെ ടെന്‍ഡറുകളില്‍ പങ്കെടുക്കാനാവില്ല. 2023 ഫെബ്രുവരിയിലാണ് കമ്പനിക്ക് വിലക്കേര്‍പ്പെടുത്തിയത്. പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിയില്‍ ആര്‍ഡിഎസിന്റെ പങ്ക് നേരത്തെ വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആര്‍ഡിഎസ് പ്രൊജക്ട് എംഡി സുമിത് ഗോയല്‍ ഒന്നാംപ്രതിയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മിച്ച പാലാരിവട്ടം പാലം വൈകാതെ തകര്‍ന്നു. കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അഞ്ചാം പ്രതിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago