HOME
DETAILS
MAL
പല്ലുകള്‍ സംരക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
backup
February 23 2024 | 14:02 PM
പല്ലുകള്‍ സംരക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
മറ്റെന്തിനേക്കാളും പല്ലിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം. കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടാണ് പലപ്പോഴും പല്ലുകളുടെ ആരോഗ്യം മോശമാകുന്നത്. അതിനാല്‍ രണ്ട് നേരവും പല്ല് തേക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
- ദിവസവും രണ്ട് നേരവും പല്ല് തേക്കുക. അതുപോലെ മൂന്നുമാസം കൂടുമ്പോള്‍ ടൂത്ത്ബ്രഷുകള്‍ മാറ്റുക. ബ്രഷിലെ നാരുകള്‍ വളയാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ ആ ബ്രഷ് ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുക.
- മൌത്ത് വാഷ് ഉപയോഗിക്കുന്നതും വായ വൃത്തിയാക്കാനും ദന്താരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
- പഞ്ചസാര ധാരാളം അടങ്ങിയ പാനീയങ്ങളും സോഡകളും പല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഇവയുടെ അമിത ഉപയോഗം കുറയ്ക്കുക.
- മിഠായി കഴിച്ചതിന് ശേഷം വായ് നന്നായി കഴുകുക. ഇല്ലെങ്കില്‍ അത് പല്ലിന്റെ ഇനാമലിനെ ബാധിക്കാം.
- ആസിഡ് അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് പല്ലുകളുടെ ആരോഗ്യത്തിന് നല്ലത്.
- ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതും പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ഇതിനായി പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
- പുകവലി പല്ലിന്റെ ആരോഗ്യത്തിന് നല്ലതല്ല. പുകയില ഉല്‍പ്പനങ്ങളുടെ ഉപയോഗം പല്ലില്‍ കറ വരുത്തുകയും ചെയ്യും. അതിനാല്‍ പുകവലി ഉപയോഗം കുറയ്ക്കുക.
- വെള്ളം ധാരാളം കുടിക്കുന്നതും പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ഇതിനായി കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കുക.
- സ്‌ട്രെസ് കുറയ്ക്കുക. അമിത സ്‌ട്രെസും പല്ലുകളുടെ ആരോഗ്യം മോശമാക്കാം.
- ചീസ്, പാല്‍, തൈര്, ആപ്പിള്‍, സ്‌ട്രോബെറി, ഓറഞ്ച്, ഇലക്കറികള്‍ , ക്യാരറ്റ്, നട്‌സ് തുടങ്ങിയവ കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."