സത്യനാഥന്റെ കൊലപാതകം; പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും; പുറമെ നിന്നുള്ള സഹായമുണ്ടോയെന്നും അന്വേഷണം
കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. മുന്‍ സിപിഎം പ്രവര്‍ത്തകന്‍ കൂടിയായ പ്രതി അഭിലാഷിനെ കസ്റ്റഡിയില്‍ ലഭിക്കാനാണ് അപേക്ഷ നല്‍കുക.ഇന്നലെ രാത്രി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അഭിലാഷിനെ റിമാന്‍ഡ് ചെയ്തിരുന്നു. അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ കൂടുതല്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തും.
കൊലപാതകത്തിന് ഉപയോഗിച്ച കത്തി സംഭവ സ്ഥലത്തുവച്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കുറ്റകൃത്യത്തില്‍ മറ്റാരുടെയെങ്കിലും സഹായം ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വ്യാഴാഴ്ച രാത്രി ക്ഷേത്ര ഉത്സവത്തിനിടെ വ്യക്തി വൈരാഗ്യം കാരണം അഭിലാഷ് സത്യനാഥിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.അതേസമയം 2015ലാണ് അഭിലാഷിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.കൊയിലാണ്ടി പെരുവട്ടൂര്‍ ചെറിയപുറം ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Content Highlights:police will take accused abhilash into custody today on sathyanaths murder
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."