ജിമ്മില്‍ പോയിട്ടും മസിൽ മാസ് വർദ്ധിക്കുന്നില്ലെ? ഈ ആറ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കാം
ജിമ്മില്‍ പോയി കഠിനമായ വ്യായാമം ചെയ്തിട്ടും ആവശ്യമായ മസില്‍ മാസ് ഉണ്ടാകുന്നില്ലെ. പ്രോപ്പര്‍ വര്‍്ക് ഔട്ടിനൊപ്പം ശരീര ഭക്ഷണവും കഴിച്ചാലാണ് മസില്‍ ബില്‍ഡ് ചെയ്യാന്‍ സാധിക്കുക. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കിയും നമുക്ക് മസില്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. അവ ഏതെല്ലാമാണെന്ന് നോക്കാം
1, ട്രാന്‍സ് ഫാറ്റ്
ആരോഗ്യകരമായ കൊഴുപ്പ് പേശീ വളര്‍ച്ചയ്ക്ക് നല്ലതാണെങ്കിലും ട്രാന്‍സ് ഫാറ്റുകള്‍ ഗുണം ചെയ്യില്ല.ഫ്രഞ്ച് ഫ്രൈസ്, ഫ്രൈഡ് ചിക്കന്‍, പേസ്ട്രി, കേക്ക്, കുക്കി, മഫിന്‍, ഫ്രോസണ്‍ പിറ്റ്‌സ, ബിസ്‌കറ്റ്, സിനമണ്‍ റോളുകള്‍ എന്നിവയിലെല്ലാം ട്രാന്‍സ് ഫാറ്റുകളാണ് അമിതമായി അടങ്ങിയിരിക്കുന്നത് ഇവയെല്ലാം ഒഴിവാക്കി പകരം നട്‌സ്, നട് ബട്ടര്‍, അവോക്കാഡോ എന്നിവയിലെല്ലാമുള്ള ആരോഗ്യകരമായ കൊഴുപ്പ് ഉപയോഗിക്കുന്നത് പേശീ വളര്‍ച്ചയെ സഹായിക്കും
2.അമിതമായ പഞ്ചസാര
കാന്‍ഡി, ഡോനട്ട്, മധുരം ചേര്‍ന്ന സ്‌നാക്‌സുകള്‍, ശീതള പാനീയങ്ങള്‍ എന്നിവയെല്ലം ആവശ്യമില്ലാത്ത തോതില്‍ പഞ്ചസാര ഉള്ളിലെത്തിക്കും. ഇവയില്‍ അടങ്ങിയിട്ടുള്ള കാര്‍ബോ ഹൈഡ്രേറ്റ് ശരീരത്തിന് ദോഷകരമാണ്
3,സംസ്‌കരിച്ച മാംസം
പ്രോട്ടീന്റെ സമ്പുഷ്ട സ്രോതസ്സുകളില്‍ ഒന്നാണ് മാംസം. പ്രോട്ടീന്‍ പേശികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ് താനും. എന്നാല്‍ എല്ലാം മാംസവും ഒരു പോലെയല്ല. പേശി വളര്‍ച്ചയ്ക്കും ഇവ ഒഴിവാക്കി തൊലിയുരിച്ച ചിക്കന്‍ പോലുള്ള പക്ഷി മാംസത്തിലുള്ള ലീന്‍ പ്രോട്ടീനുകളെ ആശ്രയിക്കേണ്ടതാണ്.
4, മദ്യം
മദ്യം അകത്ത് ചെന്നു കഴിഞ്ഞാല്‍ മറ്റ് എന്തിനേക്കാലും ആദ്യം മദ്യത്തെ നീക്കം ചെയ്യാന്‍ ശരീരം ശ്രമിക്കും. ഇത് പേശീ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷണങ്ങള്‍ ചയാപചയം ചെയ്യാനുള്ള ശരീരത്തിന്റെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കും. ഊര്‍ജ്ജത്തിന്റെ തോതിനെയും ബാധിക്കുന്ന മദ്യം ശരീരത്തിലെ നിര്‍ജലീകരണവും വര്‍ധിപ്പിക്കും.
5,സോസുകള്‍
രുചി വര്‍ദ്ധനയ്ക്കുള്ള പദാര്‍ത്ഥങ്ങള്‍
സോസുകള്‍, രുചി വര്‍ദ്ധനയ്ക്കുള്ള പദാര്‍ത്ഥങ്ങള്‍, സാലഡ് ടോപ്പിങ്ങുകള്‍ എന്നിവയെല്ലാം നാവിനെ രസിപ്പിച്ചേക്കാം. പക്ഷേ പേശി വളര്‍ച്ചയ്ക്ക് അവ അത്ര ഫലപ്രദമല്ല. പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നിലവാരം കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ഉചിതം .
6, ചീപ്പ് സപ്ലിമെന്റുകള്‍
പേശി വളര്‍ത്താന്‍ വര്‍ക്ക് ഔട്ടിനൊപ്പം ചില സപ്ലിമെന്റുകള്‍ കഴിക്കുന്നത് ഗുണം ചെയ്യാറുണ്ട്. എന്നാല്‍ ഇവയുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പു വരുത്തി മാത്രമേ കഴിക്കാവൂ.
what to Avoid If Youre Trying to Build Muscle
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."