ഞാനും വി.ഡി സതീശനും ജ്യേഷ്ഠാനുജന്മാരെപ്പോലെ; അഭിപ്രായവ്യത്യാസമില്ല; വിവാദത്തില്‍ വിശദീകരണവുമായി കെ.സുധാകരന്
ഞാനും വി.ഡി സതീശനും ജ്യേഷ്ഠാനുജന്മാരെപ്പോലെ; അഭിപ്രായവ്യത്യാസമില്ല; വിവാദത്തില്‍ വിശദീകരണവുമായി കെ.സുധാകരന്
ആലപ്പുഴ: പ്രതിപക്ഷ നേതാവിനോട് ഒരു ദേഷ്യവും ഇല്ലെന്നും തങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്. തന്റെ ഭാഗത്ത് നിന്ന് പാളിച്ചയുണ്ടായതായി അറിയില്ല. മാധ്യമങ്ങളോട് മര്യാദ കാണിച്ചില്ലെന്ന് മാത്രമാണ് പറഞ്ഞത്. അതിനപ്പുറം യാതൊരു കാര്യവും താന്‍ പറഞ്ഞിട്ടില്ലെന്ന് കെ സുധാകരന് പറഞ്ഞു.
സതീശനും ഞാനും ജേഷ്ഠാനുജന്മാരെ പോലെയാണ്'. മാധ്യമങ്ങളാണ് വിവാദം ഉണ്ടാക്കിയതെന്നും ഇങ്ങനെ ഒരു പ്രചരണം കൊടുത്തത് ശരിയായില്ലെന്നും സുധാകരന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇത്രയും ദിവസങ്ങള്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നില്ലേ. എന്നോടൊപ്പമോ ഒരുപക്ഷേ എന്നെക്കാളേറെയോ 'സമരാഗ്നി' ജാഥയ്ക്ക് അദ്ദേഹമാണ് മുന്‍കൈയെടുത്തതും ഓടിനടന്നതും. എനിക്ക് അതൊന്നും മറക്കാന്‍ കഴിയില്ല. അങ്ങനെയൊരാളായ സതീശനെ തള്ളിപ്പറയാനോ മോശമാക്കാനോ ജീവിതത്തില്‍ എനിക്ക് കഴിയില്ല. അതുകൊണ്ട് സതീശനും ഞാനും തമ്മില്‍ അഭിപ്രായവ്യത്യാസമില്ല. അദ്ദേഹത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്.' കെ.പി.സി.സി. പ്രസിഡന്റ് വ്യക്തമാക്കി.
ശനിയാഴ്ച രാവിലെയാണ് വിവാദമായ സംഭവമുണ്ടായത്. 'സമരാഗ്നി'യുടെ ഭാഗമായി ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനായി വി.ഡി. സതീശന് എത്താന്‍ വൈകിയതാണ് സുധാകരനെ പ്രകോപിപ്പിച്ചത്. സതീശനെതിരെ സുധാകരന് തെറിവാക്ക് പറഞ്ഞപ്പോള്‍, മൈക്ക് ഓണാണെന്നും ക്യാമറയുണ്ടെന്നും ഓര്‍മിപ്പിച്ച് ഷാനിമോള്‍ ഉസ്മാനടക്കമുള്ള നേതാക്കള്‍ സുധാകരനെ കൂടുതല്‍ സംസാരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."