കാമ്പസില്‍ നിസ്‌ക്കാരം നിര്‍വ്വഹിക്കാന്‍ അനുവദിക്കുന്നില്ല; ഹൈദരബാദിലെ കോളജില്‍ വിദ്യാര്‍ഥി പ്രതിഷേധം, സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഐ.ഡി പിടിച്ചുവാങ്ങി
കാമ്പസില്‍ നിസ്‌ക്കാരം നിര്‍വ്വഹിക്കാന്‍ അനുവദിക്കുന്നില്ല; ഹൈദരബാദിലെ കോളജില്‍ വിദ്യാര്‍ഥി പ്രതിഷേധം, സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഐ.ഡി പിടിച്ചുവാങ്ങി
ഹൈദരാബാദ്: കാമ്പസില്‍ നിസ്‌ക്കാരം നടത്താന്‍ അനുവദിക്കാത്ത മാനേജ്‌മെന്റിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥിനികള്‍. ഹൈദരാബാദിലെ കെ.വി രംഗ റെഡ്ഡി ഡിഗ്രി കോളജിലെ വിദ്യാര്‍ഥിനികളാണ് നിസ്‌ക്കാരം അനുവദിക്കാത്തതില്‍ പ്രതിഷേധവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.
ഞങ്ങള്‍ക്ക് നിസ്‌ക്കാരം നിര്‍വ്വഹിക്കാന്‍ അനുവാദം തരണം എന്ന മുദ്രവാഗ്യമമുയര്‍ത്തി നിരവധി വിദ്യാര്‍ഥികള്‍ പ്രതിഷേധം നടത്തുന്നതിന്റെ വിഡിയോകള്‍ എക്‌സിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചില വിദ്യാര്‍ഥിനികളുടെ ഐ.ഡി കാര്‍ഡുകള്‍ മാനേജ്‌മെന്റ് എടുത്തു കൊണ്ട് പോയതായും ഇവരെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഝുഹര്‍ നിസ്‌ക്കാരക്കാനെത്തിയവരോട് അപമര്യാദയായി പെരുമാരിയ ജീവനക്കാര്‍ ഭീഷണിപ്പെടുത്തുകയും ഐ.ഡി കാര്‍ഡുകള്‍ എടുത്ത് കൊണ്ടുപോവുകയും ചെയ്തുവെന്നാണ് വിദ്യാര്‍ഥിനികള്‍ പറയുന്നത്. സംഭവം വിവാദമായതോടെ പൊലിസെത്തി മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തി. വിദ്യാര്‍ഥിനികളുടെ ആവശ്യങ്ങളില്‍ മാനേജ്‌മെന്റുമായി സംസാരിച്ച് തീരുമാനമെടുക്കാന്‍ പ്രിന്‍സിപ്പല്‍ മൂന്ന് ദിവസത്തെ സമയം ചോദിച്ചു. മൂന്ന് ദിവസമായി കോളജില്‍ പ്രതിഷേധം നടന്നുവരികയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
The #Muslim girl students of K V Ranga Reddy Degree College, #Santoshnagar, #Hyderabad, #Telangana continued their protest today also against Management for not allowing them to offer Namaz during lunch break and tearing a girl student ID Card and manhandling her while she was… pic.twitter.com/R3iZtpLxux
— Hate Detector ? (@HateDetectors) February 24, 2024
ഇതാദ്യമായല്ല കോളജ് വിദ്യാര്‍ഥികള്‍ക്ക് വിശ്വസാം അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നത്. ആറ് മാസം മുമ്പ് വിദ്യാര്‍ഥികളെ ഹിജാബ് ധരിക്കാനും കോളജ് അധികൃതര്‍ അനുവദിക്കാത്തതുമായി ബന്ധപ്പെട്ടും പ്രശ്‌നമുണ്ടായിരുന്നു. തുടര്‍ന്ന് പൊലിസെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.
കോളജില്‍ 1200 വിദ്യാര്‍ഥിനികളാണ് പഠിക്കുന്നത്. ഇതില്‍ ഭൂരിപക്ഷവും മുസ്‌ലിം വിദ്യാര്‍ഥിനികളാണ്. ഇതിന് മുമ്പ് ക്ലാസുകളില്‍ നമസ്‌കരിച്ചിരുന്നുവെന്നും ഇപ്പോഴത്തെ ജീവനക്കാരാണ് ഇത് തടയുന്നതെന്നുമാണ് വാദം. അതേസമയം, ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ കോളജ് മാനേജ്‌മെന്റ് ഇതുവരെ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."