HOME
DETAILS
MAL
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിള്‍ സ്റ്റേ പാലം; 'സുദര്ശന് സേതു' ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
backup
February 25 2024 | 05:02 AM
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിള്‍ സ്റ്റേ പാലം; 'സുദര്ശന് സേതു' ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിള്‍ സ്റ്റേ പാലം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ദ്വാരകയില്‍ ആണ് സുദര്ശന് സേതു എന്ന് നാമകരണം ചെയ്തിരിക്കുന്ന പാലം സ്ഥിതി ചെയ്യുന്നത്. ഓഖയെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന സുദര്ശന് സേതു 979 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
2017 ഒക്ടോബറില്‍ ആണ് 2.3 കിലോമീറ്റര്‍ നീളമുള്ള പാലത്തിന്റെ തറക്കല്ലിട്ടത്. 27.20 മീറ്റര്‍ വീതിയുള്ള നാലുവരിപ്പാതയില്‍ 2.50 മീറ്റര്‍ വീതം രണ്ടുവശത്തും നടപ്പാതയ്ക്കായി മാറ്റിവെച്ചിട്ടുണ്ട്. മൂന്ന് സ്പാനുകളും 34 തൂണുകളുമുണ്ട്. നടപ്പാതയുടെ വശങ്ങളിലായി ഭഗവത് ഗീതയില്‍ നിന്നുള്ള വരികളും ഭഗവാന് കൃഷ്ണന്റെ ചിത്രങ്ങളും ആലേഖനം ചെയ്തിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."