മാതാവോ, പിതാവോ ജീവിച്ചിരിപ്പില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് സ്‌നേഹ പൂര്‍വം സ്‌കോളര്‍ഷിപ്പ്; മാര്‍ച്ച് 31വരെ അപേക്ഷിക്കാം; ഒന്നാം ക്ലാസുമുതല്‍ ഡിഗ്രി വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അവസരം
മാതാവോ, പിതാവോ ജീവിച്ചിരിപ്പില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് സ്‌നേഹ പൂര്‍വം സ്‌കോളര്‍ഷിപ്പ്; മാര്‍ച്ച് 31വരെ അപേക്ഷിക്കാം; ഒന്നാം ക്ലാസുമുതല്‍ ഡിഗ്രി വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അവസരം
മാതാപിതാക്കള്‍ നഷ്ടപ്പെട്ട (മാതാവോ, പിതാവോ രണ്ടുപേരുമോ മരണപ്പെട്ട) നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സാമൂഹിക സുരക്ഷ മിഷന്‍ നടപ്പാക്കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയാണ് സ്‌നേഹപൂര്‍വ്വം പദ്ധതി. സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/പ്രൊഫഷനല്‍ ബിരുദം വരെ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. കുട്ടികള്‍ പഠിക്കുന്ന സ്ഥാപന മേധാവി മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. 2024ലെ സ്‌നേഹപൂര്‍വ്വം പദ്ധിതിക്കായി മാര്‍ച്ച് 31 വരെ അപേക്ഷിക്കാം.
അപേക്ഷ നല്‍കുമ്പോള്‍ കുട്ടിയുടെ ആധാര്‍ നമ്പര്‍, അക്കൗണ്ട് നമ്പര്‍, ഐ.എഫ്.സി കോഡ് എന്നിവ തെറ്റ് കൂടാതെ നിര്‍ബന്ധമായും രേഖപ്പെടുത്തണം.
ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയതിന് ശേഷം ലഭിക്കുന്ന പ്രിന്റ് ഔട്ട് സ്ഥാപന മേധാവിയുടെ ഒപ്പും സീലും ഉള്‍പ്പെടെ 2024 ഏപ്രില്‍ 30നകം സമര്‍പ്പിക്കണം.
സ്‌കോളര്‍ഷിപ്പ് ആനുകൂല്യം
ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഓരോ വര്‍ഷാ വര്‍ഷം 3000 രൂപയും, ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഓരോ വര്‍ഷവും 5000 രൂപയും ലഭിക്കും.
പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ കുട്ടികള്‍ക്ക് പഠനകാലയളവില്‍ ഓരോ വര്‍ഷവും 7500 രൂപയും ലഭിക്കുന്നതാണ്. ഡിഗ്രിക്ക് പഠിക്കുന്ന കുട്ടികള്‍ക്ക് പഠനകാലയളവില്‍ വര്‍ഷങ്ങളില്‍ (3 വര്‍ഷം) 10,000 രൂപയും ലഭിക്കും.
സ്ഥാപനത്തില്‍ സമര്‍പ്പിക്കേണ്ട രേഖകള്‍
അപേക്ഷ ഫോം, അപേക്ഷാര്‍ഥിയുടെ ആധാര്‍കാര്‍ഡിന്റെ കോപ്പി, മരണമടഞ്ഞ രക്ഷിതാവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് കോപ്പി, കുട്ടിയും ജീവിച്ചിരിക്കുന്ന രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റെ അക്കൗണ്ടിന്റെ കോപ്പി, റേഷന്‍ കാര്‍ഡ് ബിപിഎല്‍ കാറ്റഗറിയാണെങ്കില്‍ അതിന്റെ കോപ്പി (അവര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല), റേഷന്‍ കാര്‍ഡ് എപിഎല്‍ കാറ്റഗറിയാണെങ്കില്‍ വില്ലേജ് ഓഫീസില്‍ നിന്ന് വാങ്ങുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
വെബ്‌സൈറ്റ് https://kssm.ikm.in, ടോള്‍ ഫ്രീ നമ്പര്‍: 1800-120-1001.
http://kssm.ikm.in/startlogin.htm സന്ദർശിച്ച് അപേക്ഷ നൽകാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."