'സമസ്ത സ്ഥാനാര്‍ഥിയെ നിര്‍ത്താറില്ല, പ്രവര്‍ത്തകര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ടു ചെയ്യാം; മൂന്നാം സീറ്റില്‍ ലീഗിന്റെ അഭിപ്രായം അവര്‍ പറയും' ജിഫ്രി തങ്ങള്‍
'സമസ്ത സ്ഥാനാര്‍ഥിയെ നിര്‍ത്താറില്ല, പ്രവര്‍ത്തകര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ടു ചെയ്യാം; മൂന്നാം സീറ്റില്‍ ലീഗിന്റെ അഭിപ്രായം അവര്‍ പറയും' ജിഫ്രി തങ്ങള്‍
കോഴിക്കോട് : മൂന്നാംസീറ്റ് സംബന്ധിച്ച മുസ്ലിം ലീഗിന്റെ ആവശ്യം അവരുടെ നേതാക്കളാണ് പറയേണ്ടതെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. മുസ്ലിം ലീഗിന് അഞ്ചും ആറും സീറ്റിന് അര്‍ഹതയുണ്ടല്ലോ. മുസ്ലിം ലീഗിന്റെ ആവശ്യം അവരുടെ നേതാക്കള്‍ ആണ് പറയേണ്ടത്. അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷവും വലതു പക്ഷവുമെല്ലാം അവര്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തുന്നത്. സമസ്ത ഒരു സ്ഥാനാര്‍ഥിയെയും നിര്‍ത്താറില്ല.സമസ്തയ്ക്ക് ഒരു സ്ഥാനാര്‍ഥിയുമായും ബന്ധമില്ല. സമസ്തയിലുള്ളവര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാമെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ആരേയും ഒന്നിനേയും ദുര്ബലപ്പെടുതാതനല്ല എസ്.എന്‍.ഇ.സിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെ ഞങ്ങള്‍ ശക്തിപ്പെടുത്തും. സമസ്തയുടെ ആശയങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന സംവിധാനമായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."