ചര്‍ച്ച് ബില്‍; കേരളം നിയമം കൊണ്ടുവന്നാല്‍ അംഗീകരിക്കരുതെന്ന് ഗവര്‍ണറോട് കാതോലിക ബാവ
കോട്ടയം: ചര്‍ച്ച് ബില്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ഗവര്‍ണറോട് അഭ്യര്‍ത്ഥനയുമായി മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ത്രിദീയന്‍ കാതോലിക ബാവ.സുപ്രിം കോടതി വിധി നടപ്പിലാക്കണമെന്ന് പറഞ്ഞ കാതോലിക ബാവ, കേരള സര്‍ക്കാര്‍ നിയമം കൊണ്ട് വന്നാല്‍ അംഗീകരിക്കരുതെന്നും ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു.
ചര്‍ച്ച് ബില്‍ കൊണ്ടുവന്ന് സഭയുടെ തനിമ തകര്‍ക്കാമെന്ന് കരുതുന്നവ!ര്‍ മൂഢ സ്വര്‍ഗത്തിലാണ്. വോട്ടക്കാരന്റെ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്. എല്ലാ സമാധാന ചര്‍ച്ചയ്ക്കും സഭ തയ്യാറാണ്. സഭയുടെ അസ്ഥിവാരം തകര്‍ക്കാന്‍ അനുവദിക്കില്ല. മന്ത്രിമാരായ വി എന്‍ വാസവന്‍, വീണ ജോര്‍ജ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബാവയുടെ പരാമര്‍ശം. ചര്‍ച്ച് ബില്‍ അംഗീകരിച്ചുതുകൊണ്ട് സഭാ തര്‍ക്കത്തില്‍ സമവായമുണ്ടാകില്ലെന്നും ചര്‍ച്ച് ബില്‍ വന്നാല്‍ സംസ്ഥാനത്ത് സമാധാനം തകര്‍ക്കപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്നും നേരത്തേ കതോലിക ബാവ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."