HOME
DETAILS
MAL
14 വയസുകാരനെ കൊലപ്പെടുത്തിയ കേസ്; ആറാം ക്ലാസ് വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍
backup
February 25 2024 | 14:02 PM
ന്യൂഡല്‍ഹി: പതിനാല് വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആറാം ക്ലാസുകാരന് ഡല്‍ഹിയില്‍ കസ്റ്റഡിയില്‍. കൊലപാതകവുമായി ബന്ധപ്പെട്ട് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ ഉസ്മാന്‍പൂര്‍ പ്രദേശത്തെ സ്വകാര്യ സ്കൂള്‍ വിദ്യാര്‍ത്ഥിയെയാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലിസ് അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്കൂളിന് പുറത്ത് വെച്ച് ആറാം ക്ലാസുകാരനായ വിദ്യാര്‍ത്ഥി 14കാരനെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്തും തലയിലും മാരകമായി പരിക്കേറ്റിരുന്നെന്നും, അമിതരക്ത സ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് പൊലിസ് റിപ്പോര്‍ട്ട്. അക്രമണം നടന്ന സംഭവത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ വഴക്ക് ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ കുട്ടിയെ കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."