HOME
DETAILS

ഡോക്ടറെ ആശുപത്രിയില്‍ കയറി 17 തവണ വെട്ടി; മുന്‍ സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവ് അറസ്റ്റില്‍

  
backup
February 26 2024 | 02:02 AM

man-stabbed-doctor-17-times-in-nasik-mumbai-maharashtra

ഡോക്ടറെ ആശുപത്രിയില്‍ കയറി 17 തവണ വെട്ടി; മുന്‍ സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവ് അറസ്റ്റില്‍

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കില്‍ ഐ.സി.യുവിന് മുന്നില്‍ വെച്ച് ഡോക്ടറെ വെട്ടി പരിക്കേല്‍പ്പിച്ച യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. മുന്‍ സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവാണ് ഡോക്ടറിനെ 17 തവണ വെട്ടിയത്. ആക്രമണത്തിന് പിന്നില്‍ സാമ്പത്തിക തര്‍ക്കമാണെന്ന് പൊലിസ് പറഞ്ഞു.

നാസിക്കിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച്ച രാത്രിയായിരുന്നു സംഭവം. ആശുപത്രിയുടെ ഡയറക്ടറും ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റുമായി കൈലാഷ് രതിയാണ് ആക്രമിക്കപ്പെട്ടത്. രാത്രി ഒന്‍പത് മണിയോടെ പ്രതിയും ആശുപത്രിയിലെ മുന്‍ജീവനക്കാരിയുടെ ഭര്‍ത്താവുമായ രാജേന്ദ്ര മോര്‍ ഡോക്ടര്‍ക്ക് സമീപമെത്തുകയും ഐസിയുവിന് മുന്നില്‍ നിന്നും ഫോണില്‍ സംസാരിക്കുന്ന ഡോക്ടറെ പ്രകോപനമില്ലാതെ വെട്ടുകയുമായിരുന്നു. കഴുത്തിലും നെഞ്ചിലും വെട്ടേറ്റു വീണ ഡോക്ടറെ സഹപ്രവര്‍ത്തകരാണ് അടിയന്തര ചികിത്സയ്ക്കായി മാറ്റിയത്. ഡോക്ടറുടെ നില ഗുരുതരമായി തുടരുകയാണ്.

ആക്രമണത്തിന് പിന്നാലെ പ്രതി ഒളിവില്‍ പോയി. ഊര്‍ജിതമായ അന്വേഷണം തുടങ്ങിയ പോലീസ് പ്രതിയെ പിടികൂടി. ആക്രമണത്തിനു പിന്നില്‍ സാമ്പത്തിക തര്‍ക്കമെന്നാണ് പോലീസ് വിശദീകരണം. ദമ്പതികള്‍ പലത്തവണയായി ഡോക്ടറില്‍ നിന്നും പണം കൈപ്പറ്റിയിരുന്നു. ഇത് തിരിച്ചു നല്‍കാത്തതുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago