ഏഴാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം: രണ്ട് അധ്യാപകര്‍ക്കെതിരെ കേസ്
ഏഴാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം: രണ്ട് അധ്യാപകര്‍ക്കെതിരെ കേസ്
ആലപ്പുഴ: ആലപ്പുഴയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ കേസെടുത്തു. സ്കൂളിലെ കായികാധ്യാപകന് ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവര്‍ക്കെതിരെയാണ് മണ്ണഞ്ചേരി പൊലിസ് കേസ് എടുത്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ് കേസ്. അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തില്‍ മറ്റു വകുപ്പുകള്‍ കൂടി ചുമത്തും എന്ന് പൊലിസ് അറിയിച്ചു.
സംഭവത്തില്‍ ഗുരുതര ആരോപണങ്ങള്‍ സഹപാഠികളും ബന്ധുക്കളും ഉന്നയിച്ചിരുന്നു. അധ്യാപകരുടെ ശിക്ഷാ നടപടിയാണ് സംഭവത്തിനുപിന്നിലെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു. നേരത്തെ അധ്യാപകരെ സ്കൂള്‍ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തിരുന്നു
ഫെബ്രുവരി 15നാണ് ആലപ്പുഴ കാട്ടൂരിലെ സ്വകാര്യ സ്കൂളില്‍ 13 വയസ്സുകാരന് പ്രജിത്ത് സ്കൂള്‍ വിട്ടു വന്നശേഷം യൂണിഫോമില്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. സ്കൂളിലെ അവസാന പിരീഡില്‍ പ്രജിത്തിനെയും സഹപാഠി അജയനെയും ക്ലാസില്‍ കണ്ടില്ല. തുടര്‍ന്ന് പ്രജിത്തിനെയും സഹപാഠി അജയിനേയും അന്വേഷിച്ച് അധ്യാപകര്‍ സ്കൂളിലെ മൈക്കില്‍ അനൗണ്‍സ്മെന്റ് നടത്തി. തുടര്‍ന്ന് ക്ലാസിലെത്തിയ വിദ്യാര്‍ഥികള്‍ അജയിന് തലകറക്കം ഉണ്ടായതിനെ തുടര്‍ന്ന് വെള്ളം കുടിക്കാന്‍ പോയതാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇത് വിശ്വസിക്കാതെ അധ്യാപകരായ ക്രിസ്തു ദാസ് , രേഷ്മ,ഡോളി എന്നിവര്‍ ചൂരല്‍ കൊണ്ട് മര്‍ദ്ദിക്കുകയും പരസ്യമായി ശാസിക്കുകയും ചെയ്യുകയായിരുന്നു. മറ്റു കുട്ടികളുടെയും അധ്യാപകരുടെയും മുന്നില്‍വെച്ചാണ് ഇരുവരെയും തല്ലുകയും ശകാരിക്കുകയും ചെയ്തത്. ക്രിസ്തുദാസ് ചൂരലെടുത്ത് വിദ്യാര്‍ഥികളെ തല്ലിയിരുന്നു. കൂടാതെ രമ്യ അടക്കം രണ്ട് അധ്യാപകര്‍ വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.ഇതില്‍ മനംനൊന്താണ് ആത്മത്യയെന്നും ആരോപണമുണ്ട്. ഇതിന്റെ അടിസ്ഥനത്തിലാണ് പൊലിസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."