HOME
DETAILS

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ പി.ജി പഠിക്കാം; ഓഗസ്റ്റ് സെഷനിലേക്ക് അപേക്ഷ ക്ഷണിച്ചു; അറിയേണ്ടതെല്ലാം

  
backup
February 26 2024 | 05:02 AM

pg-phd-programs-at-indian-institute-of-science-application-invited

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ പി.ജി പഠിക്കാം; ഓഗസ്റ്റ് സെഷനിലേക്ക് അപേക്ഷ ക്ഷണിച്ചു; അറിയേണ്ടതെല്ലാം

ബെംഗളുരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്.സി), വിവിധ മാസ്റ്റേഴ്‌സ്, പി.എച്ച്.ഡി, പ്രോഗ്രാമുകളിലെയും എക്‌സ്‌റ്റേണല്‍ രജിസ്‌ട്രേഷന്‍ പ്രോഗ്രാമിലേയും (ഇ.ആര്‍.പി) 2024-2025 ഓഗസ്റ്റ് സെഷനിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

എം.എസ്.സി, ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി, എം.ടെക്, എം.ഡിസ്, എം.മാനേജ്‌മെന്റ്, പി.എച്ച്.ഡി, എം.ടെക് (റിസര്‍ച്ച്) തുടങ്ങിയ പ്രോഗ്രാമുകളിലാണ് അവസരം.

എം.എസ്.സി പ്രോഗ്രാമുകളും യോഗ്യതയും

(i) ലൈഫ് സയന്‍സസ്: അപേക്ഷകര്‍ ഫിസിക്കല്‍, കെമിക്കല്‍ അല്ലെങ്കില്‍ ബയോളജിക്കല്‍ സയന്‍സസില്‍ (ബയോടെക്‌നോളജി, ഫാര്‍മസ്യൂട്ടിക്കല്‍, വെറ്ററിനറി സയന്‍സസ്, അഗ്രികള്‍ച്ചറല്‍ സയന്‍സസ് ഉള്‍പ്പെടെ) ഫസ്റ്റ് ക്ലാസ്/ തത്തുല്യ ബാച്ചിലര്‍/ തത്തുല്യ ബിരുദം വേണം. ഇവര്‍ക്ക് ബയോടെക്‌നോളജി (ബി.ടി)/ കെമിസ്ട്രി (സി.വൈ)/ മാത്തമാറ്റിക്‌സ് (എം.എ)/ ഫിസിക്‌സ് (പി.എച്ച്) വിഷയങ്ങളിലൊന്നില്‍ 2024 ജാം സ്‌കോര്‍ വേണം.

ഫസ്റ്റ് ക്ലാസ്/ തത്തുല്യ ബി.ഇ/ ബി.ടെക് ബിരുദക്കാര്‍ക്കും അപേക്ഷിക്കാം. അവര്‍ക്ക് ബയോടെക്‌നോളജി (ബി.ടി), ബയോ മെഡിക്കല്‍ എഞ്ചിനീയറിങ് (ബി.എം), ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് (ഇ.സി), ഇക്കോളജി (ഇ.വൈ), മാത്തമാറ്റിക്‌സ് (എം.എ), ഫിസിക്‌സ് (പി.എച്ച്), ലൈഫ് സയന്‍സസ് (എക്‌സ്.എല്‍) എന്നിവയിലൊന്നിലെ ഗേറ്റ് സ്‌കോര്‍ വേണം.

ലൈഫ് സയന്‍സസ് തിരഞ്ഞെടുപ്പില്‍, ജാം 2024/ ഗേറ്റ് 2022/2023/2024 സ്‌കോര്‍ പരിഗണിച്ച് ഇന്റര്‍വ്യൂവിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. ഇന്റര്‍വ്യൂ മികവ് പരിഗണിച്ചാകും അന്തിമ സെലക്ഷന്‍.

(ii) കെമിക്കല്‍ സയന്‍സസ്: കെമിസ്ട്രി ഒരു മുഖ്യവിഷയമായി പഠിച്ച് ഫസ്റ്റ് ക്ലാസോടെ നേടിയ ബി.എസ്.സി/ തത്തുല്യ ബിരുദം. പ്ലസ് ടു/ പി.യു.സി തലത്തില്‍ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം. കെമിസ്ട്രി (സി.വൈ) പേപ്പറില്‍ 2024 ജാം യോഗ്യത വേണം. ഈ സ്‌കോര്‍ പരിഗണിച്ചാകും തിരഞ്ഞെടുപ്പ്.

ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി
(i) ബയോളജിക്കല്‍ സയന്‍സസ്: ഫിസിക്കല്‍, കെമിക്കല്‍, ബയോളജിക്കല്‍ (ബയോടെക്‌നോളജി, ഫാര്‍മസ്യൂട്ടിക്കല്‍, വെറ്ററിനറി സയന്‍സസ്, അഗ്രികള്‍ച്ചറല്‍ സയന്‍സസ് ഉള്‍പ്പെടെ) സയന്‍സില്‍ ഫസ്റ്റ് ക്ലാസ്/ തത്തുല്യ ബാച്ചിലര്‍/ തത്തുല്യ ബിരുദം അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ്/ തത്തുല്യ ബി.ഇ/ ബി.ടെക് ബിരുദം. ബയോടെക്‌നോളജി (ബി.ടി)/ കെമിസ്ട്രി (സി.വൈ) / മാത്തമാറ്റിക്‌സ് (എം.എ)/ ഫിസിക്‌സ് (പി.എച്ച്) വിഷയങ്ങളിലൊന്നില്‍ 2024 ജാം സ്‌കോര്‍ വേണം.

(ii) കെമിക്കല്‍ സയന്‍സസ്: കെമിസ്ട്രി ഒരു മുഖ്യവിഷയമായി പഠിച്ച്, ഫസ്റ്റ് ക്ലാസോടെ നേടിയ ബി.എസ്.സി/ തത്തുല്യ ബിരുദം. പ്ലസ് ടു/ പി.യു.സി തലത്തില്‍ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷകര്‍ കെമിസ്ട്രി (സി.വൈ)/ ഫിസിക്‌സ് (പി.എച്ച്) പേപ്പറില്‍ 2024 ജാം യോഗ്യത വേണം.

(iii) മാത്തമാറ്റിക്കല്‍ സയന്‍സസ്: മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് ഫസ്റ്റ് ക്ലാസ്/ തത്തുല്യ, ബി.എസ്.സി/ തത്തുല്യ ബിരുദം അല്ലെങ്കില്‍ ബി.ഇ/ ബി.ടെക്/ തത്തുല്യ ബിരുദം. മാത്തമാറ്റിക്‌സ് (എം.എ)/ മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ് (എം.എസ്)- ല്‍ 2024ലെ ജാം യോഗ്യത വേണം.

(iv) ഫിസിക്കല്‍ സയന്‍സസ്: ഫിസിക്‌സ് ഒരു മുഖ്യവിഷയമായി പഠിച്ച്, ഫസ്റ്റ് ക്ലാസ്/ തത്തുല്യ, ബി.എസ്.സി/ തത്തുല്യ ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും ബ്രാഞ്ചിലെ ബി.ഇ/ ബി.ടെക്/ തത്തുല്യ ബിരുദം. ഫിസിക്‌സ് (പി.എച്ച്) ല്‍ 2024 ലെ ജാം യോഗ്യത/ ജസ്റ്റ് 2024 യോഗ്യത വേണം.

നാല് വിഷയങ്ങളിലെയും ഷോര്‍ട്ട് ലിസ്റ്റിങ്ങിന് ജാം 2024 സ്‌കോര്‍ പരിഗണിക്കും. കൂടാതെ ഫിസിക്‌സിന് ജസ്റ്റ് 2024 സ്‌കോറും.

കെമിസ്ട്രി സെലക്ഷന്‍, ഇന്റര്‍വ്യൂ അടിസ്ഥാനമാക്കിയും മറ്റ് വിഷയങ്ങളുടേത് യോഗ്യതാ പ്രോഗ്രാം പരീക്ഷാമികവ്, ഇന്റര്‍വ്യൂ മികവ് എന്നിവ സംയുക്തമായി പരിഗണിച്ചായിരിക്കും.

മാസ്റ്റര്‍ ഓഫ് ഡിസൈന്‍
എം.ഡിസ്- ഡിസൈന്‍ ആന്‍ഡ് മാനുഫാക്ച്ചറിങ് ഡിപ്പാര്‍ട്ട്‌മെന്റ്; എഞ്ചിനീയറിങ്/ ടെക്‌നോളജി/ ഡിസൈന്‍/ ആര്‍ക്കിടെക്ച്ചര്‍ എന്നിവയിലൊന്നില്‍ കുറഞ്ഞത് സെക്കന്‍ഡ് ക്ലാസ് ബാച്ചിലര്‍ ബിരുദം വേണം. ഓഗസ്റ്റ് ഒന്നിന് സാധുവായ ഗേറ്റ് 2022/2023/2024 സീഡ് 2024 സ്‌കോറും വേണം.

മാസ്റ്റര്‍ ഓഫ് മാനേജ്‌മെന്റ്
എംഎംജിടി- മാനേജ്‌മെന്റ് സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റ്): കുറഞ്ഞത് ഫസ്റ്റ് ക്ലാസ്/ തത്തുല്യ എഞ്ചിനീയറിങ്/ ടെക്‌നോളജി/ തത്തുല്യ ബാച്ചിലര്‍ ബിരുദം. ഓഗസ്റ്റ് ഒന്നിന് സാധുവായ, ഗേറ്റ് 2022/2023/2024 കാറ്റ് 2023/ ജിമാറ്റ് സ്‌കോര്‍ വേണം.

മറ്റ് പ്രവേശനങ്ങള്‍
വിവിധ എഞ്ചിനീയറിങ് വകുപ്പുകളിലായി എം.ടെക്, പി.എച്ച്.ഡി, സയന്‍സ് ഫാക്കല്‍ട്ടിയിലും ഇന്റര്‍ ഡിസിപ്ലിനറി മേഖലകളിലും പി.എച്ച്.ഡി, എഞ്ചിനീയറിങ് ഫാക്കല്‍ട്ടിയിലും ചില സയന്‍സ് ഫാക്കല്‍ട്ടിയിലും ഇന്റര്‍ ഡിസിപ്ലിനറി മേഖലകളിലും എം.ടെക് (റിസര്‍ച്ച്) എന്നിവയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

ലഭ്യമായ വിഷയങ്ങള്‍/ മേഖലകള്‍, ഓരോ പ്രോഗ്രാമിലേയും പ്രവേശനത്തിനുവേണ്ട കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത, ആവശ്യമായ എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത, വിവിധ പ്രോഗ്രാമുകളിലെ തെരഞ്ഞെടുപ്പ് രീതി, മറ്റ് വിശദാംശങ്ങള്‍ തുടങ്ങിയവ അഡ്മിഷന്‍ നോട്ടീസില്‍ ലഭിക്കും.

അപേക്ഷ
www.iisc.ac.in/admission/ വഴി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. മാര്‍ച്ച് 22 വരെയാണ് അവസരം. അപേക്ഷ ഫീസ് 800 രൂപ. പട്ടിക/ ഭിന്നശേഷി വിഭാഗക്കാര്‍ 400 രൂപ നല്‍കിയാല്‍ മതി. എല്ലാ വിഭാഗം ഇ.ആര്‍.പി അപേക്ഷകര്‍ക്കും അപേക്ഷ ഫീസ് 2000 രൂപയാണ്. സ്‌പോണ്‍സേഡ് വിഭാഗക്കാര്‍ക്ക് (എംടെക്) 800 രൂപ. യോഗ്യത പ്രോഗ്രാമിന്റെ അന്തിമവര്‍ഷത്തില്‍/ സെമസ്റ്ററില്‍ പഠിക്കുന്ന, ബിരുദം ലഭിക്കാന്‍ വേണ്ട നടപടിക്രമങ്ങള്‍ (പരീക്ഷ, പ്രോജക്ട് ഡിസര്‍ട്ടേഷന്‍, വൈവ- വോസെ മുതലായവ) ജൂലായ് 31നകം പൂര്‍ത്തിയാക്കാമെന്നും യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഒക്ടോബര്‍ 31നകം ഹാജരാക്കാമെന്നും പ്രതീക്ഷിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.

എക്‌സ്റ്റേണല്‍ രജിസ്‌ട്രേഷന്‍ പ്രോഗ്രാം
എക്‌സ്‌റ്റേണല്‍ രജിസ്‌ട്രേഷന്‍ പ്രോഗ്രാം (ഇ.ആര്‍.പി) സ്‌കീമില്‍ പി.എച്ച്.ഡി, എം.ടെക് (റിസര്‍ച്ച്) അവസരങ്ങളുണ്ട്. റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍/ ഇന്‍ഡസ്ട്രി പ്രൊഫഷണലുകള്‍; അംഗീകൃത എഞ്ചിനീയറിങ്, അഗ്രികള്‍ച്ചറല്‍, ഫാര്‍മസ്യൂട്ടിക്കല്‍, വെറ്ററിനറി, മെഡിക്കല്‍ കോളജുകള്‍/ സര്‍വ്വകലാശാലകള്‍ എന്നിവയിലെ ഫാക്കല്‍ട്ടി അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. റെഗുലര്‍ അപേക്ഷകര്‍ക്കു ബാധകമായ വിദ്യാഭ്യാസ യോഗ്യത വേണം. നിശ്ചിത ദേശീയതല യോഗ്യതപരീക്ഷ വിജയം നിര്‍ബന്ധമില്ലെങ്കിലും അഭികാമ്യമാണ്. ബിരുദമെടുത്ത ശേഷം കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം നിലവിലെ സ്ഥാപനത്തില്‍ നേടിയിരിക്കണം. വിശദമായ വ്യവസ്ഥകള്‍ വിജ്ഞാപനത്തില്‍ ലഭിക്കും. ഇന്‍ര്‍വ്യൂ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  6 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  6 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  6 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  6 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  6 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  6 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  6 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  6 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  6 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  6 days ago